പുതിയ സൂത്രം.!! വെറും 5 മിനിറ്റിൽ കിടിലൻ പലഹാരം.. ഇതിൻ്റെ രുചി അറിഞ്ഞാൽ ദിവസവും ഉണ്ടാക്കും.!! | Tasty Simple Rice Flour Snack Recipe
Simple Rice Flour Snack Recipe : സ്കൂൾ തുറന്നു കഴിഞ്ഞാൽ എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ കുട്ടികൾക്കായി എന്ത് സ്നാക്ക് തയ്യാറാക്കുമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും മിക്ക അമ്മമാരും. നല്ല രുചിയോട് കൂടി അതേസമയം ഹെൽത്തിയായി തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ സ്നാക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈ ഒരു സ്നാക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു കപ്പ് തരിയില്ലാത്ത

അരിപ്പൊടി, 3 മുതൽ 4 ടേബിൾ സ്പൂൺ അളവിൽ നെയ്യ്, അരക്കപ്പ് തേങ്ങ, മധുരത്തിന് ആവശ്യമായ പഞ്ചസാര, ഏലയ്ക്കാപ്പൊടി, പിസ്ത പൊടിച്ചെടുത്തത് ഇത്രയുമാണ്. ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് എടുത്തു വച്ച അരിപ്പൊടി അതിലേക്ക് ഇടുക. അതിന്റെ പച്ചമണമെല്ലാം പോയി നല്ലതുപോലെ ചൂടാകുന്ന രീതിയിൽ വറുത്തെടുക്കണം. നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് നെയ്യ് കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.
പിന്നീട് സ്റ്റൗ ഓഫ് ചെയ്ത് അരിപ്പൊടി മാറ്റി വയ്ക്കാവുന്നതാണ്. ഇനി മറ്റൊരു പാനിലേക്ക് എടുത്തു വച്ച തേങ്ങ ഒന്ന് മിക്സിയിലിട്ട് കറക്കി ഇട്ട് കൊടുക്കുക. ഇത് ഒന്ന് ക്രിസ്പായി വരുമ്പോൾ അതിലേക്ക് പഞ്ചസാര കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തെടുക്കണം. പഞ്ചസാരയും തേങ്ങയും മിക്സ് ആയി വരുമ്പോൾ എടുത്തു വച്ച ഏലയ്ക്കാപ്പൊടി കൂടി അതിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം നേരത്തെ തയ്യാറാക്കി വെച്ച അരിപ്പൊടിയുടെ മിക്സ് ഇട്ടു കൊടുക്കുക. അത് ഒന്നു കൂടി സെറ്റായി വരുമ്പോൾ ചെറിയ കഷണങ്ങളായ
മുറിച്ചു വെച്ച പിസ്ത കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ഇനി ഈയൊരു മിക്സ് ചൂടാറാനായി മാറ്റിവയ്ക്കാം. ഒന്ന് ചൂട് കുറഞ്ഞു തുടങ്ങുമ്പോൾ അരിപ്പൊടിയുടെ കൂട്ട് ലഡുവിന്റെ രൂപത്തിൽ ഉരുട്ടി എടുക്കാം. ഇപ്പോൾ രുചികരമായ സ്നാക്ക് തയ്യാറായിക്കഴിഞ്ഞു.അരിപ്പൊടി ഉപയോഗിച്ച് തയ്യാറാക്കുന്നത് കൊണ്ട് തന്നെ ഇതൊരു ഹെൽത്തി സ്നാക്കായി കൂടി കണക്കാക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit ; Amma Secret Recipes