ഓണാഘോഷ തിമിർപ്പിൽ സാന്ത്വനം.!! ഓണം നാളുകളിൽ ആ സന്തോഷ വാർത്ത കൂടി എത്തുന്നു; സാന്ത്വനത്തിലേക്ക് പുതിയ ഒരാൾ കൂടി.!! | Santhwanam Today 30 August 2023
Santhwanam Today 30 August 2023 : ഏഷ്യാനെറ്റ് സീരിയൽ പ്രേമികൾക്ക് വളരെ സന്തോഷകരമായ ഓണം എപ്പിസോഡാണ് ഇന്നത്തെ പ്രൊമോയിൽ സംപ്രേക്ഷണം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം എപ്പിസോഡ് അവസാനിക്കുമ്പോൾ തിരുവോണദിനത്തെ പ്രഭാതമായിരുന്നു. രാവിലെ തന്നെ പുത്തനുടുത്ത് പൂജാമുറിയിൽ കണ്ണനെ ഒരുക്കുകയായിരുന്നു ബാലേട്ടൻ.

ഇത് കണ്ട് അനങ്ങാതെ ഒരു വശത്ത് നിൽക്കുകയായിരുന്നു ദേവി. പൂജ കഴിഞ്ഞ് ബാലേട്ടൻ തിരിഞ്ഞു നോക്കുമ്പോൾ ദേവി നിൽക്കുന്നു. എൻ്റെ ജോലി അങ്ങ് ഏറ്റെടുത്തോ എന്ന് ചോദിക്കുകയും, എൻ്റെ കണ്ണനെ ഞാൻ വിട്ടുതരില്ലെന്ന് പറയുകയും ചെയ്തു. അപ്പോഴാണ് ലക്ഷ്മി അമ്മയും അഞ്ജലിയും പൂജാമുറിയിലേക്ക് വരുന്നത്. തുടക്കം ഐശ്വര്യമായതിനാൽ ഓണവും ഗംഭീരമാകുമെന്ന് പറയുകയാണ് ലക്ഷ്മി അമ്മ. പിന്നീട് ബാലനും ദേവിയും എല്ലാവർക്കും ഓണക്കോടി നൽകുകയായിരുന്നു. ഓണക്കോടി വാങ്ങിയ ശേഷം അപ്പു വിഷമത്തിൽ അകത്തേക്ക് പോയി. പിറകെ ഹരിയും പോവുകയായിരുന്നു.
അച്ഛൻ കുഞ്ഞിന് ഒരു ഓണക്കോടി നൽകാത്തതിൻ്റെ വിഷമമായിരുന്നു അപ്പുവിന്. ശേഷം കണ്ണും, ശിവനും, അഞ്ജലിയും ദേവിയും പൂക്കളമൊരുക്കുകയായിരുന്നു. അപ്പോഴാണ് ശങ്കരൻമാമയും സാവിത്രിയും വരുന്നത്. പൂവിടുന്നവരോട് ഓണക്കോടിയുമായി വന്നതാണെന്നും, അപ്പുവിനെയും കുഞ്ഞിനെയും കാണട്ടേ എന്ന് പറഞ്ഞ് അവരുടെ മുറിയിലേക്ക് പോയി.
അപ്പുവിനും ഹരിയ്ക്കും ഓണക്കോടി കൊടുത്ത ശേഷം ശങ്കരമ്മാമയും അമ്മായിയും അപ്പുവിനെ സമാധാനിപ്പിക്കുകയായിരുന്നു. പിന്നീട് അഞ്ജു ദേവൂട്ടിയെ എടുത്ത് പുറത്ത് പോയി. പിന്നീട് ഒരു ഓണപ്പാട്ടിലൂടെയായിരുന്നു മറ്റുള്ള രംഗങ്ങൾ. എല്ലാവരും ചേർന്ന് പൂക്കളമൊരുക്കി, തിരുവാതിര കളിച്ച്, ഓണസദ്യയൊക്കെ കഴിക്കുന്നത് പാട്ടിലൂടെ ചിത്രീകരിച്ചു. പിന്നീട് കാണുന്നത് രാത്രിയായിരുന്നു. ശിവൻ ഇനി കടയിൽ പോകാൻ പറ്റില്ലെന്ന് ആലോചിച്ച് നിൽക്കുകയായിരുന്നു. അപ്പോഴാണ് ഹരി അടുത്തേക്ക് വരുന്നത്. നമ്മൾ ഇനി എന്തു ചെയ്യും എന്നറിയാത്തതാണ് ഞാൻ ആലോചിച്ചു നിൽക്കുന്നതെന്നാണ് ശിവൻ ഹരിയോട് പറയുന്നത്. കുറച്ച് സമയം ഒറ്റയ്ക്കിരിക്കട്ടെ എന്ന് ശിവൻ പറയുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുന്നു.