ഇങ്ങനെ ചെയ്താൽ റോസ് ചെടിയിൽ നിറയെ പൂക്കൾ.!! റോസ് ചെടിയുടെ കുരിടിപ്പ് മാറി നന്നായി പൂക്കാൻ ഇതാ ഒരു മാജിക്‌ വളം.!! |Rose gardening care malayalam.

Rose gardening care malayalam. : നമ്മൾ വളരെ ഇഷ്ടത്തോടെ നട്ടു വളർത്തുന്ന റോസാ ചെടിയോ മറ്റേതെങ്കിലും ഒരു ചെടിയോ മുരടിച്ചു പോയാൽ വലിയ സങ്കടമാണല്ലേ. പലർക്കും റിലാക്സ് ചെയ്യാൻ ഉള്ള ഇടമാണ് തങ്ങളുടെ പൂന്തോട്ടം. അങ്ങനെ നല്ല കുറച്ച് നിമിഷങ്ങൾക്ക് വേണ്ടി ചെല്ലുമ്പോൾ ആയിരിക്കും ചെടിയുടെ മുരടിപ്പ് കണ്ണിൽ പെടുന്നത്. അതോടെ മനസ്സിന്റെ എല്ലാ സന്തോഷവും നഷ്ടമാവും. അങ്ങനെ മുരടിച്ചു നിൽക്കുന്ന റോസാ ചെടിയെ വീണ്ടും നന്നായി വളർത്തി

കുല പോലെ പൂക്കൾ ഉണ്ടാക്കാൻ സാധിക്കുന്ന വളം ആണ് ഇതോടൊപ്പം കാണുന്ന വീഡിയോയിൽ കാണിക്കുന്നത്.അതിനായി ആദ്യം തന്നെ പൂവുകൾ ഉണങ്ങിയ ഇടങ്ങൾ മുഴുവനും രണ്ടില താഴെ മുറിച്ചു കൊടുക്കണം. അതിന് ശേഷം ചെടിയുടെ ചുവട് നല്ലത് പോലെ ഇളക്കി കൊടുക്കണം. മാസത്തിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ വളം കൊടുക്കണം. ഈ ഒരു വളം നൽകാനായി ഒരു കിലോ പച്ച ചാണകം തലേ ദിവസം കുറച്ചധികം വെള്ളത്തിൽ നേർപ്പിച്ച് വയ്ക്കണം.

ഇത് തെളിച്ച് എടുക്കണം. ഇതിലേക്ക് മഞ്ഞൾപ്പൊടിയും മുറ്റത്തോട് പൊടിച്ചതും കൂടി ചേർത്ത് കൊടുക്കുക. ഇതെല്ലാം ചേർക്കുന്നതിലൂടെ ചെടികളിൽ ഉണ്ടാവുന്ന എല്ലാ തരം ഇൻഫെക്ഷനും രോഗങ്ങളും ഫലപ്രദമായി തടയാൻ കഴിയും.നല്ലത് പോലെ യോജിപ്പിച്ചതിന് ശേഷം എല്ലാ ചെടികളുടെ ചുവട്ടിലും ഒഴിച്ചു കൊടുക്കാം.

ഈ വളം ഉണ്ടാക്കുന്നത് എങ്ങനെ എന്നും എത്ര വീതമാണ് ഓരോന്നും ചേർക്കേണ്ടത് എന്നും അറിയാനായി ഇതോടൊപ്പം കാണുന്ന വീഡിയോ മുഴുവനായും കാണുക. എല്ലാം വളരെ വിശദമായി തന്നെ വിഡിയോയിൽ പറയുന്നുണ്ട്. ഇതിൽ പറയുന്നത് പ്രകാരം ചെയ്‌താൽ നിങ്ങളുടെ തോട്ടത്തിലെ ചെടികൾ മുരടിക്കുകയും ഇല്ല. ചെടികൾ നിറയെ കുലച്ചു പൂക്കുകയും ചെയ്യും.Video Credit : Mom’s cook&vlog Rose care tips

Comments are closed.