ബാക്കി വന്ന ഒരു പിടി ചോറു കൊണ്ട് ഇതുവരെ കഴിക്കാത്ത ഒരു പുത്തൻ മധുരം! കൈതരും മധുരം, തീർച്ച.!! | Rice Kheer Recipe

Rice Kheer Recipe Malayalam : ബാക്കിവന്ന ചോറില്ലെ? എന്തായാലും ഉണ്ടാകും, ഉച്ചയ്ക്ക് ഉണ്ടാക്കുന്ന ചോറ് എപ്പോഴും കുറച്ചു ബാക്കി വരാറുണ്ട് അല്ലേ? അങ്ങനെ ചോറും ബാക്കി വന്നിട്ടുണ്ടെങ്കിൽ ആ ചോറുകൊണ്ട് വളരെ രുചികരമായ ഒരു വിഭവം തയ്യാറാക്കാം, ഈ വിഭവം തയ്യാറാക്കാൻ ആയിട്ട് ആകെ വേണ്ടത് പത്ത് മിനിറ്റാണ് ഇതിനായിട്ട് അധികം ഇൻഗ്രീഡിയൻസ് ആവശ്യമില്ല.

എന്നാൽ ഈ സൂത്രം അറിഞ്ഞാൽ ചോറ് ഒരിക്കലും ഇനി കളയില്ല. എത്ര ചോറ് ബാക്കി വന്നാലും ഇനി ഇതുപോലെ തയ്യാറാക്കിയാൽ എല്ലാവർക്കും കഴിക്കാൻ ഇഷ്ടമാണ്. അതുപോലെ തന്നെ ഊണ് കഴിച്ചു കഴിഞ്ഞിട്ട് ഒരു മധുരം വേണം എന്നുള്ളവർക്ക് ഇതുപോലൊരു വിഭവം ഒത്തിരി ഇഷ്ടമാവുകയും ചെയ്യും. ഇത് തയ്യാറാക്കാനായി നന്നായി വേവിച്ച് എടുത്തിട്ടുള്ള ചോറും, പാലും,

മിക്സിയുടെ ജാറിലേക്ക് ചേർത്ത് ഒന്ന് അരച്ചെടുക്കുക. അരയ്ക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക ഒത്തിരി കുഴഞ്ഞു പോകേണ്ട ആവശ്യമില്ല. തരി തരിയായി തന്നെ ഇത് അരച്ചെടുക്കുക. ഒരു പാൻ വച്ച് ചൂടായി കഴിയുമ്പോൾ അതിലേക്ക് നെയ്യൊഴിച്ച്, അതിലേക്ക് കപ്പലണ്ടി ചേർത്ത് നന്നായി വറുത്തെടുക്കുക. വറുത്തതിനു ശേഷം ഇത് മാറ്റി വയ്ക്കുക, പാലും അരച്ചെടുത്തിട്ടുള്ള ചോറും കൂടി ചേർത്തു കൊടുത്ത്

വീണ്ടും നന്നായി തിളപ്പിച്ച് യോജിപ്പിക്കാം, അതിലേക്ക് പഞ്ചസാരയും, കുറച്ചു നെയ്യും, കൂടി ചേർത്ത് കൊടുക്കാം. ഇത് നന്നായി തിളച്ച് കുറുകി വരണം പഞ്ചസാരയുടെയും, ചോറിന്റെയും, നെയ്യുടെയും ഒക്കെ ഒന്ന് ആയിക്കഴിയുമ്പോൾ പാൽപ്പായസത്തിന്റെ അതേ സ്വാദായിരിക്കും. തയ്യാറാക്കുന്ന വിധം വിശദമായി നിങ്ങൾക്ക് വീഡിയോയിൽ കാണാവുന്നതാണ്. Video Credit : Mums Daily

Leave A Reply

Your email address will not be published.