ഇനി അരിയും വേണ്ട ഉഴുന്നും വേണ്ട! നല്ല മൊരിഞ്ഞ ദോശ! ഈ എളുപ്പവഴി ഇനി ആരും അറിയാതെ പോവല്ലേ.!! | Rice Flour Dosa Recipe Malayalam

Rice Flour Dosa Recipe Malayalam : എല്ലാ ദിവസവും ഒരേ രീതിയിൽ ദോശ കഴിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന വ്യത്യസ്തമായ ഒരു ദോശയുടെ റെസിപ്പിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. അരിയും ഉഴുന്നും ഉപയോഗിച്ച് മാവ് അരയ്ക്കുന്നതിന് പകരമായി അരിപ്പൊടി, ചോറ്, ചെറുപയർ എന്നിവയാണ് ഇവിടെ ബാറ്റർ തയ്യാറാക്കാനായി ഉപയോഗിക്കുന്നത്. ആദ്യം മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒരു കപ്പ് തരിയില്ലാത്ത അരിപ്പൊടി ഇട്ടു കൊടുക്കുക. പത്തിരിപ്പൊടി ഇതിനായി ഉപയോഗിക്കാവുന്നതാണ്.

അതിനുശേഷം രണ്ട് കപ്പ് ചോറ് വെളുത്ത അരിയുടെ ചോറാണ് ഉപയോഗിക്കേണ്ടത്. അതിലേക്ക് ചേർത്ത് കൊടുത്തശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലതു പോലെ മിക്സിയിൽ അടിച്ചെടുക്കുക. കട്ട മുഴുവനും നല്ലപോലെ കളഞ്ഞ് വേണം മാവ് തയ്യാറാക്കി എടുക്കാൻ. അതിനുശേഷം ഒരു കപ്പ് ചെറുപയർ കുതിർത്തി വച്ചത് മിക്സിയുടെ ജാറിലിട്ട് ആവശ്യത്തിനു വെള്ളവും ഒഴിച്ച് നല്ലതു പോലെ അടിച്ചെടുക്കുക. ഇത് തയ്യാറാക്കിവെച്ച ബാറ്ററിലേക്ക് ചേർത്ത് നല്ലതു പോലെ ഇളക്കി കൊടുക്കുക.

ശേഷം സാധാരണ മാവ് പുളിപ്പിക്കാനായി വയ്ക്കുന്നത് പോലെ ഒരു രാത്രി മുഴുവനും ഇത് പൊന്തനായി വെക്കണം. കൂടുതൽ തണുപ്പുള്ള സമയങ്ങളിൽ മാവ് പൊന്താനായി കുറച്ച് ചൂട് വെള്ളത്തിൽ ഇറക്കി വക്കാവുന്നതാണ്. ഇത്തരത്തിൽ പൊന്തിയ മാവ് ഉപയോഗിച്ച് സാധാരണ ദോശ ഉണ്ടാക്കുന്ന അതേ രീതിയിൽ മാവ് തവയിൽ ഒഴിച്ച് അടച്ച് വച്ച് ആവശ്യമുള്ള അത്രയും എണ്ണം ഹെൽത്തിയായ ദോശകൾ തയ്യാറാക്കി എടുക്കാവുന്നതാണ്.

ഇത് വളരെയധികം രുചികരമാണ് എന്നത് മാത്രമല്ല, ശരീരത്തിന് വളരെയധികം ഗുണങ്ങളും നൽകുന്നു. മാത്രമല്ല ഒരു ദോശയ്ക്കായി ഉഴുന്നിന് പകരം ചെറുപയർ ആണ് ഉപയോഗിച്ചിട്ടുള്ളത് എന്ന് കഴിച്ചു നോക്കുന്നവർക്ക് മനസ്സിലാവുകയും ഇല്ല. വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി സ്വാദിഷ്ടമായി ഉണ്ടാക്കിയെടുക്കാവുന്ന ഈ ചെറുപയർ ദോശ ഒരു തവണയെങ്കിലും ട്രൈ ചെയ്ത് നോക്കേണ്ടത് തന്നെയാണ്. Video credit : SHAHANAS VARIETY KITCHEN