കിടിലൻ ട്രിക്കുകൾ.!! നല്ല ഫ്രഷ് ചോറ് മിനിറ്റുകൾക്കുളിൽ റെഡി.!! ഇറച്ചിയും മീനും ഫ്രിഡ്ജിൽ വെക്കുമ്പോൾ ഈ കാര്യങ്ങൾ അറിയാതെ പോകരുതേ.!! Rice Cooking and Meat Storing Kitchen Tips Malayalam

Rice Cooking and Meat Storing Kitchen Tips Malayalam : വീട്ടിലെ പണികൾ പെട്ടെന്ന് തീർക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. എന്നാൽ അതിനായി എന്ത് ചെയ്യണമെന്ന് അറിയാത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ അറിഞ്ഞിരിക്കാം. കടയിൽ നിന്നും വാങ്ങിക്കൊണ്ടു വരുന്ന ഇറച്ചി പെട്ടെന്ന് കേടായി പോകാതിരിക്കാൻ ഒരു പാത്രത്തിൽ വെള്ളമെടുത്ത്

അതിലേക്ക് അൽപ്പം നാരങ്ങയുടെ നീര് കൂടി പിഴിഞ്ഞൊഴിച്ച ശേഷം കഴുകിയെടുത്ത് സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ എത്ര ദിവസം വേണമെങ്കിലും ഇറച്ചി കേടാകാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ സാധിക്കും. മാത്രമല്ല ഇറച്ചിയിൽ ഉണ്ടാകുന്ന ബ്ലഡിന്റെ മണം ഇല്ലാതാക്കാനും ഇത് വളരെയധികം സഹായിക്കുന്നതാണ്. കൂടാതെ ഇറച്ചി വൃത്തിയാക്കി കഴുകിയെടുത്ത് കഴിഞ്ഞാൽ ആവശ്യത്തിനുള്ള മസാലപ്പൊടികൾ എല്ലാം ഇട്ട

ശേഷം കുറച്ചെടുത്ത് ഒരു ഫോയിൽ പേപ്പറിൽ മടക്കി വയ്ക്കുക. ശേഷം അത് എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നറിൽ വയ്ക്കുകയാണെങ്കിൽ ഒരു മാസത്തോളം കേടാകാതെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. മാത്രമല്ല ഇങ്ങനെ ചെയ്യുമ്പോൾ ഇറച്ചി പിന്നീട് ആവശ്യം വരുമ്പോൾ ഉപയോഗിക്കാനും എളുപ്പമാണ്. ഇതേ രീതിയിൽ തന്നെ മീനും വൃത്തിയാക്കി സൂക്ഷിക്കാവുന്നതാണ്. ബാക്കിവന്ന ചോറ് വീണ്ടും ഉപയോഗിക്കാനായി സാധാരണ എല്ലാവരും വെള്ളത്തിലിട്ട് തിളപ്പിച്ച് ഊറ്റുന്ന പതിവായിരിക്കും ഉണ്ടാവുക.

എന്നാൽ അതിനു പകരമായി ഒരു ഇഡലി പാത്രത്തിൽ വെള്ളമൊഴിച്ച് ആവി കേറ്റി എടുക്കുകയാണെങ്കിൽ പുതിയ ചോറിന്റെ അതേ രുചിയിൽ കഴിക്കാനായി സാധിക്കുന്നതാണ്. അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്ന കത്തിയുടെ മൂർച്ച നഷ്ടപ്പെടുകയാണെങ്കിൽ അത് മൂർച്ച കൂട്ടാനായി മുറിക്കുന്ന ഭാഗത്ത് അല്പം പേസ്റ്റ് തേച്ച ശേഷം ഒരു സെറാമിക് പാത്രം അല്ലെങ്കിൽ ചതക്കുന്ന കല്ലിൽ ഉരച്ചു കൊടുത്താൽ മതി. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit : Ansi’s Vlog

Comments are closed.