24 മണിക്കൂറിൽ റിസൾട്ട്.!! പുല്ല് പറിച്ചു മടുത്തോ; ഈ മൂന്ന് സാധനങ്ങൾ മതി തൊടിയിലെ പുല്ല് മുഴുവൻ കരിക്കാൻ.!! Remove grass from your garden
Remove grass from your garden : മഴക്കാലമായാൽ തൊടിയിൽ മുഴുവൻ പുല്ല് കിളിർക്കുന്നത് ഒരു വലിയ പ്രശ്നമായി മാറാറുണ്ട്. ഈയൊരു സമയത്ത് എത്ര തവണ കാട് വെട്ടിയാലും അത് പെട്ടെന്ന് കിളിർത്ത് വരികയും ചെയ്യും. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി പുല്ല് മുഴുവനായും കരിച്ച് കളയാനായി ചെയ്യാവുന്ന ഒരു ട്രിക്ക് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ പുല്ല്

കരിച്ചെടുക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു ലിറ്റർ അളവിൽ വെള്ളം, ഒരു ടേബിൾ സ്പൂൺ അളവിൽ ഉപ്പ്, ഒരു ടീസ്പൂൺ സോപ്പുപൊടി, അര ലിറ്റർ അളവിൽ വിനാഗിരി ഇത്രയും സാധനങ്ങളാണ്. തൊടിയിലെ പുല്ലിന്റെ അളവ് നോക്കി എടുക്കേണ്ട സാധനങ്ങളുടെ അളവിലും ആവശ്യാനുസരണം വ്യത്യാസങ്ങൾ വരുത്താവുന്നതാണ്. ആദ്യം തന്നെ ഒരു ബക്കറ്റ് എടുത്ത് അതിലേക്ക് ഉപ്പിട്ടു കൊടുക്കുക.
എടുത്തുവെച്ച വെള്ളത്തിന്റെ പകുതി അതിലേക്ക് ചേർത്ത് ഉപ്പ് നന്നായി അലിയിച്ചെടുക്കുക. പൊടിയുപ്പിന് പകരമായി കല്ലുപ്പ് വേണമെങ്കിലും ഈയൊരു കാര്യത്തിനായി ഉപയോഗപ്പെടുത്താവുന്നതാണ്. എന്നാൽ കല്ലുപ്പ് അലിയിപ്പിച്ചെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ഉപ്പ് വെള്ളത്തിൽ നന്നായി അലിഞ്ഞു വന്നതിനുശേഷം അതിലേക്ക് സോപ്പുപൊടി കൂടി മിക്സ് ചെയ്തു കൊടുക്കുക. സോപ്പുപൊടി നേരിട്ട് വെള്ളത്തിലേക്ക് ഇടാതെ ഒരു കപ്പിൽ വെള്ളമെടുത്ത് നല്ലതുപോലെ ഇളക്കി അരിച്ചെടുത്തശേഷമാണ് ഉപയോഗിക്കേണ്ടത്. അതോടൊപ്പം വിനാഗിരി കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.
ഒരു കോൽ ഉപയോഗിച്ച് മിക്സ് ചെയ്തു കൊടുക്കുന്നതാണ് കൂടുതൽ നല്ലത്. ഉണ്ടാക്കിയെടുത്ത മിശ്രിതത്തിലേക്ക് ബാക്കി വെള്ളം കൂടി ചേർത്ത് നല്ലതുപോലെ ഡൈല്യൂട്ട് ചെയ്യണം. ശേഷം ഒരു സ്പ്രേ ബോട്ടിൽ എടുത്ത് അതിലേക്ക് തയ്യാറാക്കി വെച്ച വെള്ളം ഒഴിച്ചു കൊടുക്കുക. പുല്ല് കരിക്കാനുള്ള ഭാഗങ്ങളിൽ ഈയൊരു വെള്ളം സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. ഈയൊരു രീതി അപ്ലൈ ചെയ്യുമ്പോൾ തന്നെ പുല്ല് കരിഞ്ഞു തുടങ്ങുന്നതായി കാണാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി ഈ ഒരു രീതിയിൽ പുല്ല് കരിച്ചെടുക്കാനായി സാധിക്കും.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Spoon And Fork