റാഗിയും ചെറുപയറും വെജിറ്റബിൾസ് ചേർത്ത് ഇങ്ങനെ കഴിച്ച് നോക്കൂ.!! Ragi and Cherupayar Easy Breakfast

Ragi and Cherupayar Easy Breakfast : റാഗിയും ചെറുപയറും കൊണ്ടുള്ള വളരെ ഹെൽത്തിയും ടേസ്റ്റിയുമായിട്ടുള്ള ഒരു റെസിപി ഉണ്ടാക്കിയാലോ. റാഗിയുടെ ഗുണങ്ങൾ അറിഞ്ഞാൽ എല്ലാവരും പതിവായി ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തും. ഗുണങ്ങളുടെ കാര്യത്തിൽ ചെറുപയറും മോശക്കാരനല്ല. ബ്രേക്ഫാസ്റ്റായും ഡിന്നറായുമൊക്കെ കഴിക്കാവുന്ന ഒന്നാണിത്. ഇതിന്റെ കൂടെ കഴിക്കാവുന്ന ഒരു ചട്നിയുടെ റെസിപി കൂടെ പരിചയപ്പെടാം.

Ingredients: റാഗി – 1/2 കപ്പ്ചെറുപയർ – 1/4 കപ്പ്മട്ട അവൽ – 2 ടേബിൾ സ്പൂൺവെളിച്ചെണ്ണ – 1 + 1 ടീസ്പൂൺവറ്റൽ മുളക് – 3വെളുത്തുള്ളി – 3 അല്ലിസവാള – 1 എണ്ണംതക്കാളിവാളൻ പുളികാരറ്റ്കറിവേപ്പിലഇഞ്ചിപച്ചമുളക് – 2കടുക് – 1/2 ടീസ്പൂൺചെറിയ ജീരകം – 1/4 ടീസ്പൂൺഉഴുന്ന് പരിപ്പ് – 1/2 ടീസ്പൂൺകായപ്പൊടി – 1/2 ടീസ്പൂൺചുവന്ന മുളക് ചതച്ചത് – 3/4 ടീസ്പൂൺ

ആദ്യം ഒരു ബൗളിലേക്ക് അര കപ്പ് റാഗി എടുക്കണം. ഷുഗർ ഉള്ളവർക്കും അമിത വണ്ണമുള്ളവർക്കുമെല്ലാം റാഗിയും ചെറുപയറുമൊക്കെ കഴിക്കുന്നത് വളരെ നല്ലതാണ്. റാഗിക്ക് പകരം റാഗി പൊടിയും ഉപയോഗിക്കാവുന്നതാണ്. എന്നാൽ ഏറ്റവും ഉചിതം മുഴുവനോടുള്ള റാഗി തന്നെയാണ്. ധാരാളം കാൽസ്യം അടങ്ങിയ റാഗി എല്ലിനും പല്ലിനും വളരെ നല്ലതാണ്. ഇതിലേക്ക് കാൽ കപ്പ് ചെറുപയർ കൂടെ ചേർത്ത് കൊടുക്കാം. അനീമിയ ഉള്ളവർക്ക് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ ചെറുപയറും റാഗിയും കഴിക്കാം. ഇവ രണ്ടും നല്ലപോലെ കഴുകിയ ശേഷം കുതിരാനായി നാലോ അഞ്ചോ മണിക്കൂർ മാറ്റി വെക്കാം. കുതിർന്ന റാഗിയും ചെറുപയറും അരച്ചെടുക്കുന്നതിന്

അഞ്ച് മിനിറ്റ്‌ മുൻപ് രണ്ട് ടേബിൾ സ്പൂൺ മട്ട അവിൽ കുറച്ച് വെള്ളം ചേർത്ത് കുതിരാൻ വെക്കാം. കുതിർന്ന് വന്നാൽ മിക്സിയുടെ ജാറിലേക്ക് ഇവ മൂന്നും കൂടെ ചേർത്ത് ആവശ്യത്തിന് വെള്ളമൊഴിച്ച് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം. അരച്ചെടുത്ത മാവ് ഒരു പാത്രത്തിലേക്ക് ഒഴിച്ച് വയ്ക്കാം. ഇനി ആറ് മുതൽ ഏഴ് മണിക്കൂർ വരെ ഫെർമെന്റ് ചെയ്യാനായി മാറ്റി വെക്കാം. ശേഷം ഇതിലേക്ക് അൽപ്പം ഉപ്പ് കൂടെ ചേർത്ത് ഇളക്കി വെക്കാം. അടുത്തതായി ഇതിന്റെ കൂടെ കഴിക്കാനുള്ള ചട്നി ഉണ്ടാക്കാനായി ഒരു പാൻ വച്ച് അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. റാഗിയും മില്ലെറ്റ്സും നിങ്ങളുടെ ഭക്ഷത്തിലും ഉൾപ്പെടുത്താൻ ഈ റെസിപി തയ്യാറാക്കി നോക്കൂ… Video Credit : BeQuick Recipes, Ragi and Cherupayar Easy Breakfast

Leave A Reply

Your email address will not be published.