കടല ഇത്രയും സൂപ്പർ ആണെന്ന് വിചാരിച്ചില്ല അല്ലേ.!! Protein rich breakfast Kadala Dosha Recipe Malayalam
Protein rich breakfast Kadala Dosha Recipe Malayalam : പ്രാതലിന് എന്ത് ഉണ്ടാക്കണം എന്നത് എല്ലാ വീട്ടിലും നടക്കുന്ന ഒരു ചർച്ചയാണ്. ഈ അമ്മയ്ക്ക് എന്നും ഇതേ ചോദിക്കാൻ ഉള്ളൂ എന്ന് കളിയാക്കുന്ന മക്കൾ പോലും പിറ്റേ ദിവസം തീന്മേശയ്ക്ക് അരികിൽ എത്തുമ്പോൾ മുഖം ചുളിക്കും. അപ്പോൾ നമുക്ക് പ്രാതൽ ഒന്ന് മാറ്റി പിടിച്ചാലോ?
കടല ഉപയോഗിച്ചുള്ള ഒരു അടിപൊളി ദോശ എങ്ങനെ ഉണ്ടാക്കാം എന്നത് താഴെ കാണുന്ന വീഡിയോയിൽ പറയുന്നുണ്ട്. അര കപ്പ് കടല നല്ലത് പോലെ കഴുകിയതിന് ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക. കുറഞ്ഞത് ആറ് മണിക്കൂർ എങ്കിലും ഇത് കുതിർത്തു വയ്ക്കണം. അത് പോലെ തന്നെ കാൽ കപ്പ് ചൗവരി കൂടി നല്ലത് പോലെ കഴുകി ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കണം.
ഇവ രണ്ടും ഒന്നിച്ച് വച്ച് വേണമെങ്കിലും കുതിർക്കാം. ഇതിലേക്ക് കാൽ കപ്പ് റവയും ഒന്നേ കാൽ കപ്പ് വെള്ളവും കൂടി ചേർത്ത് നല്ലത് പോലെ മാവ് ആക്കി അരച്ചെടുക്കണം. ഇതിനെ പത്തു മിനിറ്റ് മാറ്റി വയ്ക്കണം. മാവ് നല്ല കട്ടി ആണെങ്കിൽ ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ലൂസ് ആക്കണം. ഈ മാവിലേക്ക് സവാള അരിഞ്ഞതും പച്ചമുളകും ഇഞ്ചി ചതച്ചതും കറിവേപ്പിലയും ജീരകവും കായപ്പൊടിയും പാകത്തിന് ഉപ്പും
ചേർത്ത് നല്ലത് പോലെ യോജിപ്പിക്കുക. ഒരു പാനിൽ നെയ്യ് തൂത്തിട്ട് മാവ് പരത്തി കൊടുക്കണം. ഇതിനെ ചെറിയ തീയിൽ അടച്ചു വച്ച് വേവിച്ചാൽ മാത്രമേ ഇത് നല്ലത് പോലെ വേവുകയുള്ളൂ. നല്ല പോഷകസമൃദ്ധമായ ഒരു പ്രാതൽ വിഭവമാണ് കടല ഉപയോഗിച്ചുള്ള ഈ ഒരു ദോശ. കുട്ടികൾക്ക് സ്കൂളിൽ നിന്നും വരുമ്പോൾ കൊടുക്കാനും നല്ല ഒരു വിഭവമാണ് ഇത്. Video Credit : Pachila Hacks