പൃഥ്വിരാജിന്റെ ലംബോർഗിനി വിറ്റു.!! നാലരക്കോടിയുടെ സ്വപ്‌ന വാഹനം സ്വന്തമാക്കിയത് ഈ മിടുക്കർ !! | Prithviraj Lamborghini Huracan Sold Malayalam News
Prithviraj Lamborghini Huracan Sold Malayalam News : മലയാള സിനിമ താരങ്ങൾക്ക് വാഹനങ്ങളോടുള്ള കമ്പം എല്ലാകാലത്തും വാർത്തകൾ സൃഷ്ടിക്കാറുണ്ട്. വാഹനപ്രേമികളായ ഒരുപാട് താരങ്ങൾ മലയാള സിനിമയിൽ തന്നെയുണ്ട്. അതിൽ മുന്നിൽ നിൽക്കുന്നവരാണ് പൃഥ്വിരാജും മമ്മൂട്ടിയും. പുതു പുത്തൻ വാഹനങ്ങൾ സ്വന്തമാക്കുക എന്നത് ഇവർക്ക് ഇരുവർക്കും എന്നും ഒരു ഹരം തന്നെയാണ്. പൃഥ്വിരാജ് അക്കാര്യത്തിൽ ഒരുപടി മുന്നിലാണ് എപ്പോഴും നിൽക്കുന്നത്.
ലംബോർഗിനിയുടെ ഹുറാക്കാൻ പൃഥ്വിരാജ് വാങ്ങിയത് സോഷ്യൽ മീഡിയയിൽ വലിയ വാർത്ത തന്നെയായിരുന്നു. 2018ലായിരുന്നു പൃഥ്വിരാജ് ഈ ആഡംബര വാഹനം സ്വന്തമാക്കിയത്. പിന്നീട് ഇതു മാറ്റി ലംബോർഗിനിയുടെ എസ് യു വി ഉറൂസ് സ്വന്തമാക്കുകയുണ്ടായി. പ്രീമിയം സെക്കൻഡ് ഹാൻഡ് കാർ ഡീലർമാരായ റോയൽ ഡ്രൈവ് വഴിയായിരുന്നു പൃഥ്വിരാജിന്റെ ഉറൂസിലേക്കുള്ള മാറ്റം. ഇതിനിടെ ആ കാർ ഓടിയത് വെറും 1100 കിലോമീറ്റർ മാത്രമാണ്. പൃഥ്വിരാജ് ഉപയോഗിച്ചിരുന്ന ലംബോർഗിനി കോഴിക്കോട് സ്വദേശിയും ഇൻഡോ ഇലക്ട്രിക് മാർട്ട് ഉടമയുമായ വി സനന്ദ് ആണ് സ്വന്തമാക്കിയിരിക്കുകയാണ്.

റോയൽ ഡ്രൈവിന്റെ കോഴിക്കോട് ഷോറൂമിൽ നിന്നാണ് സനദ് ഈ കാർ വാങ്ങിയത്. നാലരക്കോടിയുടെ ഈ സൂപ്പർ കാർ വാങ്ങാൻ സനന്ദിന് പകരം എത്തിയത് എട്ടാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന മക്കളായ മാനവ് ഇൻഡോയും അഭിനവ് ഇൻഡോയും ആണ്. 2018 ൽ പൃഥ്വിരാജ് സ്വന്തമാക്കിയ ഹുറാക്കാനിൽ 52 ലിറ്റർ നാച്ചുറലി ആസ്പിരിറ്റ് വി 10 എൻജിനാണ് ഘടിപ്പിച്ചിരിക്കുന്നത്.
ഈ എൻജിന് 572 bhp കരുത്തും 540 nm ടോർക്കും 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഉണ്ടെന്നതാണ് ഈ മോഡലിന്റെ പ്രത്യേകത. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ ഈ സൂപ്പർ കാറിന് വേണ്ടത് വെറും 34 സെക്കൻഡ് മാത്രമാണ്. 320 കിലോമീറ്റർ ആണ് കാറിൻറെ പരമാവധി വേഗം.
Comments are closed.