ചെടികളിലെ ഉറുമ്പ് ശല്യം പാടെ ഇല്ലാതാക്കാനായി ഒരു എളുപ്പ വഴി! ഇത്രനാളും ഇത് അറിഞ്ഞില്ലല്ലോ.!! | Plants Ant Remedy Tip Malayalam

Plants Ant Remedy Tip Malayalam : വീട്ടിൽ പച്ചക്കറി കൃഷി,പൂന്തോട്ടം എന്നിവ ഉണ്ടാക്കുമ്പോൾ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നം കായ് വരുന്നതിന് മുൻപ് തന്നെ ഉറുമ്പ് വന്ന് പൂക്കൾ തിന്നുന്നു എന്നതായിരിക്കും. അതിനായി പല വിദ്യകളും പരീക്ഷിച്ച് പരാജയപ്പെട്ടവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കാര്യങ്ങളാണ് ഇവിടെ വിശദമാക്കുന്നത്. സാധാരണയായി ചെടികളിൽ പൂവിട്ട് തുടങ്ങുമ്പോഴാണ് ഉറുമ്പ് ശല്യം കൂടുതലായി കണ്ടു വരുന്നത്. ഇത് ഒഴിവാക്കാനായി ഉപയോഗിക്കാവുന്ന ഒരു കൂട്ടാണ് പഞ്ചസാരയും സോഡാ പൊടിയും ചേർന്ന മിശ്രിതം.

ഒരു ടീസ്പൂൺ അളവിൽ പഞ്ചസാരയും, അതേ അളവിൽ സോഡാപ്പൊടിയും ഒരു പാത്രത്തിലേക്ക് ഇട്ട് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ഇത് ഉറുമ്പ് കൂടുതലായി വരുന്ന ഭാഗങ്ങളിൽ കൊണ്ടു വയ്ക്കാവുന്നതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന സോഡാപ്പൊടി ഉറുമ്പുകളെ ഇല്ലാതാക്കാൻ വളരെയധികം സഹായിക്കുന്നതാണ്. എന്നാൽ ഇവ ഒരു കാരണവശാലും നനയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.ഉറുമ്പ് ശല്യം ഒഴിവാക്കാനായി ചെയ്യാവുന്ന മറ്റൊരു കാര്യമാണ് ഒരു ബോട്ടിലിൽ അഞ്ച് എം എൽ വേപ്പെണ്ണ,

10 എം എൽ ലിക്വിഡ് സോപ്പ് അല്ലെങ്കിൽ ഷാംപൂ, 10 എം എൽ വിനാഗിരി എന്നിവ നല്ലപോലെ മിക്സ് ചെയ്ത് വെള്ളം ഒഴിച്ച ശേഷം ചെടികൾക്ക് മുകളിൽ സ്പ്രേ ചെയ്ത് നൽകുക എന്നത്. ഈ ഒരു രീതി വഴിയും ഉറുമ്പുകളെ തുരത്താനായി സാധിക്കുന്നതാണ്.ഇത്തരം പ്രശ്നങ്ങളെല്ലാം മാറി കിട്ടിയാലും ചെടി തഴച്ചു വളരാനായി ഉപയോഗിക്കാവുന്ന ഒരു വളക്കൂട്ടാണ് ചാരവും പുളിപ്പിച്ച കഞ്ഞിവെള്ളവും ചേർത്ത

മിശ്രിതം.ചെടികളിൽ ഇവ തളിച്ചു കൊടുക്കുകയാണെങ്കിൽ നല്ലതുപോലെ കായ്കൾ ഉണ്ടാകുന്നതാണ്. ഇത്തരം രീതികളിലൂടെ ചെടി പരിചരിക്കുകയാണെങ്കിൽ ചെടികൾക്ക് ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും മാറി കിട്ടുകയും നല്ലതുപോലെ കായ്ഫലം ലഭിക്കുകയും ചെയ്യുന്നതാണ്.വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Video Credit : Chilli Jasmine

Leave A Reply

Your email address will not be published.