നമ്മുടെ ഒരു കൈ കൊണ്ടുള്ള ഈ ഒരു സൂത്രം മാത്രം മതി ഇഡലി നല്ല സോഫ്റ്റ് ആയും പൊങ്ങിയും കിട്ടാൻ.!! Perfect Soft idly batter grinding tips malayalam.

Perfect Soft idly batter grinding tips malayalam. നമ്മുടെ ഒരു കൈ കൊണ്ടുള്ള ഈ ഒരു സൂത്രം മാത്രം മതി ഇഡലി നല്ല സോഫ്റ്റ് ആയും പൊങ്ങിയും കിട്ടാൻ 😳👌 ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് സോഫ്‌റ്റും സ്പോഞ്ചുപോലെയും ഉള്ള ഒരു അടിപൊളി ഇഡലിയുടെ റെസിപ്പിയാണ്. ഇഡലി ഉണ്ടാകുന്നവരുടെ സ്ഥിരം പരാതിയാണ് ഇഡലി പൊന്തിവരുന്നില്ല, സ്പോഞ്ചുപോലെ സോഫ്റ്റ് ആകുന്നില്ല, വായിൽ ഒട്ടിപിടിക്കുന്നു എന്നൊക്കെ. ഈ പ്രശ്നങ്ങളൊന്നും ഇല്ലാതെ എങ്ങിനെയാണ് ഇഡലി ഉണ്ടാക്കുന്നത് എന്ന് നോക്കാം.

അതിനായി ആദ്യം 1 ഗ്ലാസ് ഉഴുന്നും 2 ഗ്ലാസ് പച്ചരിയും കഴുകി വൃത്തിയാക്കി 10 മണിക്കൂർ നന്നായി വെള്ളത്തിൽ കുതിർത്തിയെടുക്കുക. എന്നിട്ട് ഒരു മിക്സിയുടെ ജാറിലേക്ക് ആദ്യം മുഴുവൻ ഉഴുന്നും ഊറ്റിയെടുത്ത് ഇടുക. പിന്നീട് അതിലേക്ക് കുറച്ച് തിളപ്പിച്ചാറിയ വെള്ളം ഒഴിച്ച് നല്ലപോലെ അടിച്ചെടുക്കുക. എന്നിട്ട് ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക. അടുത്തതായി ഇതുപോലെത്തന്നെ പച്ചരിയും വെള്ളം ഒഴിച്ച് രണ്ട് തവണയായി നല്ലപോലെ മിക്സിയിൽ അടിച്ചെടുക്കുക.

അതിനുശേഷം പകുതി അടിച്ചെടുത്ത പച്ചരിമാവ് ഉഴുന്ന്മാവിലേക്ക് ഒഴിച്ച് കൊടുക്കുക. അതുനുശേഷമുള്ള പകുതി പച്ചരി അടിച്ചെടുത്തത്തിലേക്ക് 1 ഗ്ലാസ് ചോറ് ചേർത്ത് മിക്സിയിൽ ഒന്നുകൂടി അടിച്ചെടുക്കുക. എന്നിട്ട് ഇതുംകൂടി മറ്റേ മാവിലേക്ക് ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. 5 മിനിറ്റ് കൈകൊണ്ട് നല്ലപോലെ ഈ മാവ് ഇളക്കിയെടുത്ത് സോഫ്റ്റാക്കുക. അങ്ങിനെ നമ്മുടെ സ്പോഞ്ച്പോലത്തെ ഇഡലിക്കുള്ള മാവ് റെഡിയായിട്ടുണ്ട്. ഇനി ഇത് 10 മണിക്കൂർ നേരം അടച്ചു വെക്കുക.

അതിനുശേഷം ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. അടുത്തതായി ഇഡലി ഉണ്ടാക്കുവാൻ ഇഡലി തട്ടിൽ കുറച്ച് എണ്ണ തടവിയശേഷം ഇഡലിമാവ് അതിലേക്ക് ഒഴിച്ച് കൊടുക്കുക. എന്നിട്ട് ഇഡലിപാത്രത്തിൽ വെള്ളം ഒഴിച്ച് തിളപ്പിച്ച് ഇഡലി ആവിയിൽ വേവിച്ചെടുക്കാവുന്നതാണ്. അങ്ങിനെ നമ്മുടെ സ്പോഞ്ചുപോലെ സോഫ്റ്റ് ആയ ഇഡലി റെഡി. ഇതുപോലെ നിങ്ങളും വീട്ടിൽ ഒന്ന് ഉണ്ടാക്കി നോക്കൂ.. Video credit: E&E Kitchen

Leave A Reply

Your email address will not be published.