ഇനിയെത്ര പപ്പായ കിട്ടിയാലും ഇങ്ങനെ ചെയ്തു നോക്കൂ. Pappaya recipes
Pappaya recipes. പപ്പായ കൊണ്ട് വളരെ രുചികരമായ ഹെൽത്തിയും ടേസ്റ്റിയും ആയിട്ടുള്ള രണ്ട് വിഭവങ്ങളാണ് കാണിക്കുന്നത് വളരെ രുചികരമായ ഈ രണ്ടു വിഭവങ്ങളുടെ പ്രത്യേകത ഇത് നമുക്ക് രാവിലെ ബ്രേക്ക് ഫാസ്റ്റ് സമയത്ത് രണ്ടും പപ്പായ കൊണ്ട് തന്നെ തയ്യാറാക്കി എടുക്കാം എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് പച്ച പപ്പായ.

ഹെൽത്തി ആയിട്ടുള്ള ഒരു പാപ്പാ കൊണ്ട് എങ്ങനെയാണ് മിക്സിയിൽ ഇതുപോലെ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം ആദ്യമായിട്ട് തയ്യാറാക്കുന്നത് ഒരു ചമ്മന്തിയാണ്. ചമ്മന്തി തയ്യാറാക്കുന്നതിനായിട്ട് പപ്പയുടെ തോല് കളഞ്ഞതിനുശേഷം നന്നായിട്ടൊന്ന് ഗ്രേറ്റ് ചെയ്ത് എടുക്കുക. അതിനുശേഷം ഒരു പാൻ വച്ച് ചൂടാവുമ്പോ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് എണ്ണ ചൂടാകുമ്പോൾ അതിലേക്ക് കടുകും ചുവന്ന മുളകും ഉഴുന്നുപരിപ്പും ചേർത്ത് പച്ചമുളകും ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് വഴറ്റിയെടുക്കുക.
ശേഷം പച്ചപ്പായ കൂടി ഇതിലേക്ക് ചേർത്ത് കൊടുത്ത് നന്നായി വഴറ്റിയെടുക്കുക അതിനുശേഷം ഇത് മിക്സിയുടെ ജാറിലേക്ക് അതിന്റെ ഒപ്പം തന്നെ തേങ്ങയും ഒപ്പം തന്നെ ഉപ്പും ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് അരച്ചെടുക്കുക രുചികരമായ ഒരു ചമ്മന്തിയാണത്.
അതിനുശേഷം തയ്യാറാക്കുന്നത് ഒരു അട പോലത്തെ വിഭവമാണിത് തയ്യാറാക്കുന്നതിനായിട്ട് അരിപ്പൊടിയോ ഗോതമ്പ് പൊടിയോ നിങ്ങൾക്ക് എടുക്കാവുന്നതാണ് അതിലേക്ക് പച്ചപ്പ് പപ്പായയും ആവശ്യത്തിന് പച്ചമുളക് സവാളയും ജീരകവും ഉപ്പും ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒന്ന് കുഴച്ചതിനു ശേഷം ഒരു വാഴയിലയിൽ വച്ച് പരത്തി കഴിഞ്ഞിട്ട് ഇതിനെ ദോശകല്ലിലേക്ക് വച്ച് നന്നായിട്ട് രണ്ട് സൈഡും വേവിച്ചെടുക്കുക.
പപ്പായ ആണെന്ന് ഒരിക്കലും അറിയുകപോലുമില്ലാതെ നല്ല ടേസ്റ്റി ആയിട്ടുള്ള രണ്ട് വിഭവങ്ങളാണ് ഹെൽത്തി ആയിട്ടുള്ള രണ്ടു വിഭവങ്ങളാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Pachila hacks.
Comments are closed.