എത്ര കിലോ വെള്ളുള്ളിയും മിനിട്ടുകൾക്കുള്ളിൽ നന്നാക്കാം.. ചിരട്ട പൂട്ട് കുറ്റി ഉണ്ടായിട്ടും ഇങ്ങനെ ചെയ്തിട്ടില്ലേ.!! | Onion Cleaning Variety Tips
Onion Cleaning Variety Tips : അടുക്കള ജോലികൾ എളുപ്പമാക്കാൻ ഇതിലും എളുപ്പവഴികൾ വേറെ ഉണ്ടാകില്ല! അടുക്കള ജോലികൾ കുറഞ്ഞ സമയത്തിനുള്ളിൽ തീർക്കുക എന്നത് അത്ര നിസ്സാരമായകാര്യമല്ല.പലപ്പോഴും പച്ചക്കറികളും മറ്റും വൃത്തിയാക്കി എടുക്കാനാണ് കൂടുതൽ സമയം എടുക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ അറിഞ്ഞിരിക്കാം. അടുക്കളയിൽ സവാള അരിയുമ്പോൾ കണ്ണിൽ നിന്നും വെള്ളം വരുന്നത് എല്ലാവരുടെയും ഒരു പ്രശ്നമാണ്.

ഈയൊരു പ്രശ്നം പരിഹരിക്കാനായി സവാള ഒന്നുകിൽ കുറച്ചു നേരം ഫ്രിഡ്ജിനകത്ത് വെച്ച് ഒന്ന തണുത്ത ശേഷം മുറിച്ച് ഉപയോഗിക്കുകയോ, അതല്ലെങ്കിൽ സവാള രണ്ട് പീസ് ആക്കി മുറിച്ച് വെള്ളത്തിൽ ഇട്ട ശേഷം കുറച്ചു കഴിഞ്ഞ് വൃത്തിയാക്കി എടുക്കുകയോ ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ കണ്ണിൽ നിന്നും വെള്ളം വരുന്ന പ്രശ്നം ഒഴിവാക്കാനായി സാധിക്കും. കൂർക്ക വൃത്തിയാക്കുമ്പോൾ കയ്യിൽ കറ പിടിക്കുന്നത് ഒഴിവാക്കാനായി നെറ്റ് ചാക്ക് വീട്ടിലുണ്ടെങ്കിൽ കൂർക്ക നല്ലതുപോലെ കഴുകി അതിനകത്തേക്ക് ഇടുക. അതിനുശേഷം ഒരു പ്ലാസ്റ്റിക് പാത്രത്തിൽ ഇട്ട് അടിച്ചോ അതല്ലെങ്കിൽ
തുണി കല്ല് ഉണ്ടെങ്കിൽ അതിൽ ഉരച്ചോ വളരെ എളുപ്പത്തിൽ തൊലി കളയാവുന്നതാണ്. വെളുത്തുള്ളി വൃത്തിയാക്കാനായി ബുദ്ധിമുട്ട് ഉള്ളവർക്ക് അതിന്റെ തലഭാഗം ആദ്യം തന്നെ കട്ട് ചെയ്ത ശേഷം ഓരോ അല്ലികളായി പുറത്തെടുത്ത് ചെറിയ ചൂട് വെള്ളത്തിൽ ഇട്ടു വയ്ക്കാവുന്നതാണ്. വെളുത്തുള്ളിയുടെ തലയും,വാലും കളഞ്ഞശേഷം അല്ലികൾ എടുക്കുകയാണെങ്കിൽ അത് എളുപ്പത്തിൽ തൊലി പൊളിച്ച് എടുക്കാനായി സാധിക്കും.
ചൂടു വെള്ളത്തിൽ നിന്നും എടുക്കുന്ന വെളുത്തുള്ളി മിക്സിയുടെ ജാറിലിട്ട് അല്പം വെളിച്ചെണ്ണയും ഉപ്പും ചേർത്ത് അടിച്ചെടുത്താൽ ഗാർലിക് പേസ്റ്റ് ആയി ഉപയോഗിക്കാവുന്നതാണ്. കൂടുതൽ കാലം ഉപയോഗിക്കാനായി ഗാർലിക് പേസ്റ്റ് ഐസ് ട്രേയിൽ ഒഴിച്ച് ക്യൂബുകൾ ആക്കി സൂക്ഷിച്ച് ഉപയോഗിക്കുകയും ചെയ്യാം. വെളുത്തുള്ളിയോടൊപ്പം ഇഞ്ചി കൂടി ചേർത്തും വേണമെങ്കിൽ പേസ്റ്റാക്കിഉപയോഗിക്കാവുന്നതാണ്.ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.Video Credit : Delicious hive
Comments are closed.