ഇച്ചിരി കഞ്ഞിവെള്ളവും ഉലുവയും മതി ഏത് ചുരുണ്ട മുടിയും ഇനി ഈസിയായി തന്നെ സ്ട്രൈറ്റ് ചെയ്യാം!! | Natural Hair Straightening

Natural Hair Straightening : മുടികൊഴിച്ചിൽ, താരൻ പോലുള്ള പ്രശ്നങ്ങൾ കൊണ്ട് അലട്ടുന്നവരാണ് ഇന്ന് മിക്ക ആളുകളും. അതിനായി കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ഷാമ്പുകൾ വാങ്ങി ഉപയോഗിച്ചാലും താൽക്കാലികമായി ആശ്വാസം ലഭിക്കുമെങ്കിലും പിന്നീട് അത് ഇരട്ടിയായി തിരിച്ചു വരികയാണ് പതിവ്. അതുപോലെ ചുരുണ്ട മുടി ഉള്ളവരും മുടി സ്ട്രൈറ്റ് ചെയ്യാനായി പലവിധ കെമിക്കൽ ട്രീറ്റ്‌മെന്റുകളും നടത്താറുണ്ട്.

ഇത്തരം കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിച്ച് മുടി കേടാക്കുന്നതിന് പകരമായി വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു ഹെയർ പാക്കിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു ഹെയർ പാക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു കപ്പ് അളവിൽ കഞ്ഞിവെള്ളം, രണ്ട് ടേബിൾ സ്പൂൺ അളവിൽ ഉലുവ, കറ്റാർവാഴയുടെ ഒരു തണ്ട് ഇത്രയും സാധനങ്ങളാണ്.

ആദ്യം തന്നെ കഞ്ഞി വെള്ളത്തിലേക്ക് എടുത്തു വച്ച ഉലുവ ഇട്ട ശേഷം 48 മണിക്കൂർ പുളിപ്പിക്കാനായി വെക്കണം. ഇങ്ങിനെ ചെയ്താൽ മാത്രമാണ് ഉലുവയിൽ നിന്നുള്ള പശ കഞ്ഞി വെള്ളത്തിലേക്ക് ഇറങ്ങി നല്ലതുപോലെ കൊഴുപ്പ് വരികയുള്ളൂ. ഇത്തരത്തിൽ പുളിപ്പിച്ചെടുത്ത കഞ്ഞിവെള്ളം ഒരു മിക്സിയുടെ ജാറിലേക്ക് ഒഴിച്ചു കൊടുക്കുക. അതിലേക്ക് കറ്റാർവാഴയുടെ തണ്ട് കൂടി ചെറുതായി അരിഞ്ഞിട്ട് നല്ലതുപോലെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.

ഈയൊരു കൂട്ട് മുടിയിൽ നല്ലതുപോലെ തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂർ റസ്റ്റ് ചെയ്യാനായി വയ്ക്കാം. ശേഷം നന്നായി കഴുകി കളയാം. ഈയൊരു ഹെയർ പാക്ക് ആഴ്ചയിൽ ഒരു തവണയെങ്കിലും മുടിയിൽ അപ്ലൈ ചെയ്യുകയാണെങ്കിൽ മുടിയുടെ പല പ്രശ്നങ്ങളും ഇല്ലാതാക്കാനായി സാധിക്കും. മാത്രമല്ല യാതൊരുവിധ കെമിക്കലുകളും ഈയൊരു ഹെയർ പാക്കിൽ ഉപയോഗിക്കുന്നുമില്ല. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Veettuvaidyam വീട്ടുവൈദ്യം

Leave A Reply

Your email address will not be published.