നര വന്നാൽ പിന്നെ മുടി കറുപ്പാകില്ല എന്ന് കരുതിയോ! ഇത് ഒന്ന് തൊട്ടാൽ മതി അപ്പോൾ കാണാം മാജിക്.!! | Natural Hair Dye for Hair Black
Natural Hair Dye for Hair Black in Malayalam : പ്രായഭേദമന്യേ ഇന്ന് മിക്ക ആളുകളിലും കണ്ടു വരുന്ന ഒരു പ്രധാന പ്രശ്നമാണ് തല നരക്കുക എന്നത്. അതിനായി കടയിൽ നിന്നും ലഭിക്കുന്ന കെമിക്കൽ ഡൈകൾ വാങ്ങി തേച്ചാലും, അത് മുടികൊഴിച്ചിൽ പോലുള്ള വലിയ പ്രശ്നങ്ങളിലേക്കാണ് കൊണ്ടെത്തിക്കുക. അതിന് പരിഹാരമായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു ഹെന്നകൂട്ട് അറിഞ്ഞിരിക്കാം. ഈയൊരു ഹെന്ന കൂട്ട് ഇടുന്നതിനു മുൻപായി തല നല്ലതു പോലെ ഷാമ്പു ഇട്ട് കഴുകി ഉണക്കണം.
എന്നാൽ മാത്രമാണ് ഹെന്ന നല്ല രീതിയിൽ തലയിൽ പിടിക്കുകയുള്ളൂ. ഹെന്ന തയ്യാറാക്കാനായി ഒരു ബൗളിൽ രണ്ട് ടീസ്പൂൺ മൈലാഞ്ചി പൊടി, ഒന്നര ടീസ്പൂൺ ഇൻഡിഗോ പൗഡർ, ചെറുനാരങ്ങയുടെ നീര്, ചൂടോടെയുള്ള കട്ടൻ ചായ എന്നിവയാണ് ഉപയോഗിക്കേണ്ടത്. മൈലാഞ്ചി പൊടിയും ഇൻഡിഗോ പൊടിയും ഇട്ട് നല്ലതുപോലെ മിക്സ് ചെയ്ത ശേഷമാണ് നാരങ്ങാനീരും ആവശ്യത്തിന് കട്ടൻചായയും അതിലേക്ക് ഒഴിച്ച് പേസ്റ്റ് രൂപത്തിൽ ആക്കി എടുക്കേണ്ടത്.

ശേഷം ഇത് തലയോട്ടിയിലും മുടിയിലും എല്ലാം നല്ലതുപോലെ തേച്ചു പിടിപ്പിക്കാവുന്നതാണ്. ഒന്നോ അല്ലെങ്കിൽ രണ്ടോ മണിക്കൂർ കഴിഞ്ഞ് ഹെന്ന തലയിൽ നിന്ന് നല്ലതുപോലെ കഴുകി കളയണം. ഒരു മണിക്കൂർ ഇട്ടാൽ തന്നെ മുടിക്ക് ആവശ്യത്തിന് നിറം ലഭിക്കുന്നതാണ്. രണ്ടു മണിക്കൂറിൽ കൂടുതൽ ഇടേണ്ട ആവശ്യവും ഇല്ല. നീരിറക്കം പോലുള്ള പ്രശ്നമുള്ളവർക്ക് ഈയൊരു പൊടിയോടൊപ്പം രണ്ട് കരയാമ്പൂ കൂടി പൊടിച്ച് ചേർത്ത് ഉപയോഗിക്കാവുന്നതാണ്.
മാസത്തിൽ ഒരുതവണ ഈ ഒരു ഹെന്ന മിക്സ് തലയിൽ പുരട്ടണം. അങ്ങിനെയാണ് എങ്കിൽ എത്ര നരച്ച മുടിയും ഈ ഒരു ഹെന്ന മിക്സ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ കറുപ്പിച്ചെടുക്കാം. കടയിൽ നിന്നും വാങ്ങുന്ന കെമിക്കൽ അടങ്ങിയ ഡൈ ഉപയോഗിക്കാതെ തന്നെ ആർക്ക് വേണമെങ്കിലും ഈ ഒരു രീതിയിൽ വളരെ എളുപ്പത്തിൽ മുടി കറുപ്പിച്ച് എടുക്കാം. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. Video Credit : Malus tailoring class in Sharjah