അത്ഭുത ഗുണങ്ങളുള്ള ഒരു ആട്ടിൻ സൂപ്പ് ഇങ്ങനെയാണ് തയ്യാറാക്കേണ്ടത്. Mutton soup recipe.

Mutton soup recipe. വളരെയധികം ഗുണങ്ങളുള്ള ഒന്നാണ് ആട്ടിൻ സൂപ്പ് അത് തയ്യാറാക്കേണ്ടത് ഒരു പ്രത്യേക രീതിയിലാണ് സൂപ്പ് തയ്യാറാക്കുമ്പോൾ നമ്മൾ സാധാരണ എല്ലാം കൂടി വേവിച്ചെടുക്കണം എന്ന ഒരു തെറ്റിദ്ധാരണ എപ്പോഴും ഉള്ളതാണ് എന്നാൽ അങ്ങനെയല്ല ആട്ടിൻ സൂപ്പ് തയ്യാറാക്കുമ്പോൾ അതിന്റേതായ രീതിയിൽ തന്നെ തയ്യാറാക്കിയാൽ ശരീരത്തിന് അത് വേണ്ട രീതിയിൽ നമുക്ക് ഗുണം ചെയ്യുകയുള്ളൂ.

ആട്ടും സൂപ്പ് തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് നന്നായിട്ട് കഴുകി വൃത്തിയാക്കി ചെറുതായി മുറിച്ചെടുത്ത ആടിന്റെ കാലാണ്. ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളം വെച്ച് ആടിന്റെ കാലു മുഴുവനായിട്ട് അതിലേക്ക് ഇട്ടു കൊടുത്തതിനുശേഷം ചതച്ചെടുത്തിട്ടുള്ള ഇഞ്ചി വെളുത്തുള്ളി ഗ്രാമ്പു ഏലക്ക എന്നിവ ചേർത്ത് അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് വഴണ ഇലയും ചേർത്ത് നന്നായി തിളപ്പിക്കണം തിളപ്പിക്കുന്ന സമയത്ത് ചെറിയ തീയിൽ വച്ചിട്ട് വേണം ഇത് തിളപ്പിച്ച് എടുക്കേണ്ടത്.

തിളച്ച് കുറക്കുന്ന സമയത്ത് ഇതിലേക്ക് പെരുംജീരകം കൂടി ചേർത്തു കൊടുക്കാം. ഒപ്പം കുരുമുളക് ചതച്ചതും കൂടി ചേർത്തു വേണം നന്നായി ഇത് തിളപ്പിച്ച് കുറുക്കി എടുക്കേണ്ടത് ഇതൊന്നു കുറുകി കഴിയുമ്പോൾ ഇതിലേക്ക്.

വറുത്ത ഒഴിക്കേണ്ട ചില സാധനങ്ങൾ ഉണ്ട് അതിനായിട്ട് ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുത്ത് നെയ്യ് നന്നായി ചൂടായി കഴിയുമ്പോൾ അതിലേക്ക് വെളുത്തുള്ളി ചെറുതായിട്ട് അരിഞ്ഞത് ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് മൂപ്പിച്ചെടുക്കാം മൂത്ത് വന്നതിനുശേഷം ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾ പൊടി കൂടി ചേർത്തു കൊടുക്കാം രണ്ടും കൂടി നന്നായി മൂപ്പിച്ചതിനു ശേഷം വേണം നമ്മുടെ സൂപ്പിലേക്ക് ഒഴിക്കേണ്ടത്.

സൂപ്പിലേക്ക് ഒഴിക്കുന്നതിനു മുമ്പായിട്ട് ലെഗ്എ പീസ് എടുത്തു മാറ്റി മറ്റൊരു പ്ലേറ്റിലേക്ക് വയ്ക്കാൻ ശ്രദ്ധിക്കുക, അതിനുശേഷം ബാക്കിയുള്ള വെള്ളം ഇതിലേക്ക് വെക്കുക തയ്യാറാക്കി വെച്ചിട്ടുള്ള വറുത്ത നെയ്യും വെളുത്ത നന്നായിട്ടിളക്കി യോജിപ്പിച്ചതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഒരു അരിപ്പ കൊണ്ട് ഇതൊന്നു അരിച്ചെടുക്കുക ബാക്കിയുള്ള കരൾ എല്ലാം കളയാവുന്നതാണ് ഇതിലേക്ക് ആടിന്റെ കാല് കൂടി വെച്ചുകൊടുത്ത് ഇതിനു മുകളിലായിട്ട് മല്ലിയില തൂക്കിയിട്ട് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിക്കുക വളരെ രുചികരമായ ഹെൽത്തി ആയ ഒന്നാണ് ആട്ടിൻ സൂപ്പ്.

തയ്യാറാക്കുന്ന വിധം വളരെ വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും നടുവേദന ക്ഷീണം അങ്ങനെയുള്ള പലതരം അസുഖങ്ങളുടെ മരുന്നാണ് ഈ ആട്ടിൻ സൂപ്പ്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Kannur kitchen.