മാസത്തിൽ ഈ ഒരൊറ്റ പുഷ്പാഞ്ജലി ചെയ്താൽ മതി ജീവിതം രക്ഷപെടും! നൂറ് വഴിപാടുകൾ ചെയ്യേണ്ട ആവശ്യമില്ല!! | Monthly Pushpanjali Astology
Monthly Pushpanjali Astology : ജീവിതത്തിൽ പ്രശ്നങ്ങൾ ഇല്ലാത്തവരായി ആരും തന്നെ ഇല്ല. പലകാരണങ്ങൾ കൊണ്ട് മനോവിഷമങ്ങൾ അനുഭവിക്കുമ്പോൾ ഈശ്വരനെ അഭയം പ്രാപിക്കുക എന്നത് മാത്രമാണ് ഒരേയൊരു മാർഗം. എന്നാൽ വിഷമ ഘട്ടങ്ങളിൽ അതിനെ അതിജീവിക്കാനായി ഏത് രീതിയിലുള്ള വഴിപാടാണ് നടത്തേണ്ടത് എന്ന് പലർക്കും അറിയുന്നുണ്ടാവില്ല. അതേപ്പറ്റി വിശദമായി മനസ്സിലാക്കാം. ജീവിതത്തിലെ എല്ലാ വിഷമങ്ങളും
കഷ്ടപ്പാടുകളും മാറി നല്ലകാലം വരാനായി ഇനി പറയുന്ന ഒരൊറ്റ വഴിപാട് മുടക്കമില്ലാതെ ചെയ്താൽ മാത്രം മതിയാകും. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാനായി കുടുംബനാഥന്റെ പേരിലാണ് ഈ ഒരു അർച്ചന നടത്തേണ്ടത്. അതുകൊണ്ടുതന്നെ കുടുംബനാഥന്റെ നാൾ വരുന്ന ദേവൻ അല്ലെങ്കിൽ ദേവി ആരാണെന്ന് മനസ്സിലാക്കിയശേഷം ആ ഒരു ക്ഷേത്രത്തിൽ പോയി വഴിപാട് നടത്തുകയാണ് ചെയ്യേണ്ടത്.

മാസത്തിൽ ഒരു തവണ എന്ന കണക്കിലാണ് ഈ ഒരു വഴിപാട് നടത്തേണ്ടത്. ഇനി പറയുന്ന നക്ഷത്രങ്ങളായ അശ്വതി, കാർത്തിക, ആയില്യം, മകം,തിരുവാതിര, പൂരം, ഉത്രം, ചോതി, ചിത്തിര, അനിഴം, ഉത്രാടം, ചതയം എന്നീ നാളുകാർ അടുത്തുള്ള ശിവക്ഷേത്രത്തിൽ ദർശനം നടത്തിയാണ് ഈ ഒരു വഴിപാട് ചെയ്യേണ്ടത്. അതിനായി മലയാള മാസം ഒന്നാം തീയതി അതല്ലെങ്കിൽ മാസത്തിൽ പോകാൻ സാധിക്കുന്ന ഒരു ദിവസമോ തിരഞ്ഞെടുക്കുക.
ഒന്നാം തീയതി അല്ലാത്ത മറ്റു ദിവസങ്ങളാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അത് ഒരു തിങ്കളാഴ്ച ദിവസം ആണെന്ന കാര്യം ഉറപ്പുവരുത്തുക. ശേഷം ശിവഭഗവാന് ധാര വഴിപാടായി നടത്തുക. അതോടൊപ്പം തന്നെ അഭിഷേകം കഴിഞ്ഞതിനുശേഷം ഭഗവാന് ചാർത്താനായി ഒരു കൂവള മാല കൂടി കയ്യിൽ കരുതണം. നാളുകളും ദർശിക്കേണ്ട ക്ഷേത്രങ്ങളെ പറ്റിയും വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Infinite Stories