കൊമ്പുകൾക്ക് നടുവിൽ ഒരു കൊമ്പൻ!! സമീർ ഹംസയ്‌ക്കൊപ്പം ഓണം ഉണ്ട് മോഹൻലാൽ; ഈ ഓണത്തിനും പ്രണവിനെ തിരക്കി ആരാധകർ!! | Mohanlal With Sameer Hamsa Onam Celebration Viral

Mohanlal With Sameer Hamsa Onam Celebration Viral : മോഹൻലാലിൻ്റെ ഉറ്റ സുഹൃത്താണ് സമീർ ഹംസ. ബിസിനസുകാരനായ സമീർ ഹംസ പങ്കുവെയ്ക്കുന്ന ഓരോ വാർത്തകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ‘യുണിവേഴ്സ് വെൻചേഴ്സ്’എന്ന സ്ഥാപനത്തിന് ഉടമയാണ് അദ്ദേഹം. കൊച്ചി കേന്ദ്രീകരിച്ച് നിരവധി ബിസിനസുകൾ നടത്തുന്ന വ്യക്തിയാണ് സമീർ ഹംസ.

ഏത് വിശേഷ ദിവസങ്ങളിലും സന്തത സഹചാരിയായ സമീർ ഹംസയും ഉണ്ടാവും. വിദേശയാത്രകളിലും പിറന്നാൾ ആഘോഷങ്ങളിലുമൊക്കെ എപ്പോഴും മോഹലാലിൻ്റെ കൂടെ ഈ ഉറ്റ സുഹൃത്ത് ഉണ്ടാവും. ലാലേട്ടൻ്റെ ഇരുപതാം നൂറ്റാണ്ട് ചിത്രത്തിലെ ഡബ്സ് മാഷുമായി ലാലേട്ടനും, സമീർ ഹംസയും വന്നത് വലിയ ചർച്ചയായിരുന്നു. മുൻ വർഷങ്ങളിലെ ഓണാഘോഷ വീഡിയോകളിലും സമീർ ഹംസയും കുടുംബവും ലാലേട്ടൻ്റെ കൂടെ ഓണം ആഘോഷിച്ചിരുന്നു.

ഇപ്പോഴിതാ കേരളീയരുടെ തിരുവോണദിനത്തിൽ മോഹൻലാലിൻ്റെ കൂടെയുള്ള വീഡിയോയാണ് സമീർ ഹംസ പങ്കുവച്ചിരിക്കുന്നത്. എല്ലാവർക്കും ഓണാശംസകൾ അറിയിച്ചാണ് ഈ തവണ ലാലേട്ടനൊപ്പം സമീർ ഹംസ വന്നിരിക്കുന്നത്. ‘സമുദ്ധിയുടെയും സന്തോഷത്തിൻ്റെയും മറ്റൊരു സീസൺ കൂടി വന്നിരിക്കുന്നു. എല്ലാവർക്കും നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം സന്തോഷകരവും സമൃദ്ധവുമായ ഓണം ആശംസിക്കുന്നു ‘. ഈ പോസ്റ്റിന് താഴെ നിരവധി പേരാണ് കമൻറുമായി വന്നിരിക്കുന്നത്. ലാലേട്ടൻ ധരിച്ചിരിക്കുന്ന നീല ഷർട്ടും പാൻറുമാണ്.

എന്നാൽ സമീർ ഹംസ കേരളീയരുടെ ഓണ വസ്ത്രമായ കസവുമുണ്ടൊക്കെ ധരിച്ചാണിരിക്കുന്നത്. സമീർ ഹംസയുമായുള്ള മലയാളികളുടെ പ്രിയതാരത്തിൻ്റെ ബന്ധം പലപ്പോഴും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ആൻറണി പെരുംമ്പാവൂരിനോടുള്ള ലാലേട്ടൻ്റെ ബന്ധം പ്രേക്ഷകർക്ക് അറിയാവുന്നത്. അതിനുമപ്പുറം ആണ് സമീർ ഹംസയുമായുള്ള ബന്ധം. ലാലേട്ടൻ്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നു വേണമെങ്കിൽ പറയാം. കാരണം രണ്ടു പേരുടെയും ഏത്‌ ആ ഘോഷങ്ങളിലും എന്നും താങ്ങും തണലുമായി ഇവർ രണ്ടു പേരും ഒന്നുചേർന്നു നിൽക്കാറുണ്ട്.

Leave A Reply

Your email address will not be published.