മാത്യു ആയി ലാലേട്ടൻ!! ജയിലർ ലുക്കിൽ ആരാധകരെ ഞെട്ടിച്ച് മോഹൻലാൽ.Mohanlal Jailer Movie Look

Mohanlal Jailer Movie Look | രജനികാന്ത് നായകനായി എത്തിയ ‘ജയിലർ’ ഇപ്പോൾ തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. കേരളത്തിലെ തീയേറ്ററുകളിൽ ഈ തമിഴ് ഇപ്പോഴും ഹൗസ് ഫുൾ ആയി പ്രദർശനം തുടരുന്നതിന്റെ പ്രധാന കാരണം ചിത്രത്തിൽ സൂപ്പർസ്റ്റാർ മോഹൻലാൽ അഭിനയിച്ചിട്ടുണ്ട് എന്ന് തന്നെയാണ്. ചിത്രത്തിൽ ഒരു അതിഥി വേഷത്തിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്.

മാത്യു എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. വിന്റേജ് സ്റ്റൈലിൽ ആണ് ചിത്രത്തിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. ക്ലൈമാക്സ് രംഗത്തിലെ മോഹൻലാലിന്റെ എൻട്രിയും, ബിജിഎമ്മും എല്ലാം പ്രേക്ഷകരുടെ കയ്യടികൾ ഏറ്റുവാങ്ങിയതാണ്. മോഹൻലാലിന്റെ വ്യത്യസ്തമായ ലുക്ക് അദ്ദേഹത്തിന്റെ ആരാധകർക്ക് വളരെയധികം ഇഷ്ടപ്പെടുകയും ചെയ്തു.

ഇപ്പോൾ, ജയിലറിലെ തന്റെ കഥാപാത്രത്തിന്റെ ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം ഹാൻഡിൽ പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ. ഈ ചിത്രങ്ങൾ അതിവേഗമാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. നിന്നും മറ്റും മികച്ച പ്രതികരണമാണ് മോഹൻലാലിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മോഹൻലാലിന്റെ ഫാഷൻ സ്റ്റൈൽ തന്നെയാണ് ആരാധകർക്ക് ഇഷ്ടമായിരിക്കുന്നത്.

മോഹൻലാലിന്റെ പേഴ്സണൽ കോസ്ട്യൂമർ ആയ മുരളി വേണു മോഹൻലാലിന്റെ ഈ കോസ്റ്റ്യൂമും ഡിസൈൻ ചെയ്തിരിക്കുന്നത്. ലിജു പാമംകോഡ് മോഹൻലാലിനെ മേക്കപ്പ് ചെയ്തിരിക്കുന്നത്. വിജീഷ് ബാലകൃഷ്ണൻ ആണ് ഹെയർ സ്റ്റൈലിസ്റ്റ്. ജിഷാദ് ഷംസുദ്ദീൻ ഡിസൈനർ സ്റ്റൈലിസ്റ്റ്. മോഹൻലാൽ ആയുള്ള ഈ വേഷ പകർച്ച ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.

Leave A Reply

Your email address will not be published.