ഇത്രയും രുചിയുള്ള പാല്‍ സര്‍ബത്ത് നിങ്ങൾ കുടിച്ചു കാണില്ല.. കിടിലൻ രുചിയിൽ തയ്യാറാക്കാം പാല്‍ സര്‍ബത്ത് രണ്ട് രീതിയില്‍.!! | Milk Sarbath Recipe In Two Ways Malayalam

Milk Sarbath Recipe In Two Ways Malayalam : വേനൽക്കാലത്ത് മിക്ക ആളുകളും കുടിക്കാൻ ഇഷ്ടപ്പെടുന്ന ഒരു പാനീയമാണ് പാൽ സർബത്ത്. നല്ല രുചികരമായി തയ്യാറാക്കി എടുക്കാവുന്ന പാൽ സർബത്തിന്റെ രണ്ട് വ്യത്യസ്തമായ റെസിപ്പികൾ വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യത്തെ രീതി നറുനീണ്ടി സർബത്ത് ചേർത്തുണ്ടാക്കുന്ന പാൽ സർബത്ത് ആണ്. ഈയൊരു രീതിയിൽ പാൽ സർബത്ത് ഉണ്ടാക്കുമ്പോൾ

ആദ്യം ചെയ്യേണ്ടത് കുറച്ച് കറുത്ത ചിയാ സീഡ് എടുത്ത് അരക്കപ്പ് വെള്ളത്തിൽ കുതിർത്താനായി ഇടുക എന്നതാണ്. അതിനു ശേഷം രണ്ടര കപ്പ് പാലിലേക്ക് അരക്കപ്പ് വെള്ളം കൂടി ചേർത്ത് നല്ലതുപോലെ തിളപ്പിച്ചെടുക്കണം. അതൊന്ന് ചൂടാറി തുടങ്ങുമ്പോൾ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് എടുക്കണം. പാൽ നല്ലതുപോലെ തണുത്ത് വന്ന ശേഷം അതിലേക്ക് നാല് ടീസ്പൂൺ അളവിൽ നറുനീണ്ടി സർബത്തും, രണ്ട് ടേബിൾ സ്പൂൺ അളവിൽ ചിയാ സീഡും ചേർത്ത് സെർവ് ചെയ്യാവുന്നതാണ്.

രണ്ടാമത്തെ രീതിയിൽ പാൽ സർബത്ത് തയ്യാറാക്കുമ്പോൾ രണ്ടര കപ്പ് പാലിലേക്ക് അരക്കപ്പ് വെള്ളം ചേർത്ത് നല്ലതുപോലെ തിളപ്പിച്ചെടുക്കുക. അതിലേക്ക് രണ്ടോ മൂന്നോ ഏലക്ക പൊടിച്ചതും, ഒരു ടേബിൾ സ്പൂൺ അളവിൽ വാനില എസൻസും ചേർത്തു കൊടുക്കാവുന്നതാണ്. അതോടൊപ്പം തന്നെ സർബത്തിന് ആവശ്യമായ മധുരം കൂടി ചേർത്തു കൊടുക്കണം. ഈയൊരു പാനീയം നല്ലതുപോലെ തിളച്ച് വരുമ്പോൾ ഓഫ് ചെയ്ത് പാലിന്റെ ചൂടാറുമ്പോൾ ഫ്രിഡ്ജിൽ തണുപ്പിക്കാനായി വയ്ക്കാം.

ശേഷം അത് പുറത്തെടുത്ത് തയ്യാറാക്കി വെച്ച ചിയാ സീഡ് കൂടി ഇട്ട് കൊടുത്തു സേർവ് ചെയ്യാവുന്നതാണ്. ചൂടുകാലത്ത് വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു പാനീയമാണ് പാൽ സർബത്ത്. മാത്രമല്ല വളരെ കുറഞ്ഞ ചേരുവകൾ മാത്രമാണ് ഇത് തയ്യാറാക്കാനായി ആവശ്യമായിട്ട് വരുന്നുള്ളൂ. അതുകൊണ്ട് ഒരിക്കലെങ്കിലും ഇത് വീട്ടിൽ തയ്യാറാക്കി നോക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Nummy Recipes

Comments are closed.