അച്ഛന്റെ മോളായി മീനൂട്ടിയും!! അമ്മയുടെ ചെല്ലക്കുട്ടിയായി മാമാട്ടിയും; പിറന്നാൾ ആഘോഷത്തിൽ തിളങ്ങി ജനപ്രിയൻ കുടുംബം… | Meenakshi Dileep And Kaya Madhavan And Dileep In Arun Gopi Twins First Birthday Celebration Malayalam

Meenakshi Dileep And Kaya Madhavan And Dileep In Arun Gopi Twins First Birthday Celebration Malayalam : ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. പ്രേക്ഷകരുടെ പ്രിയതാരമാണ് ദിലീപ്. ദിലീപിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ അറിയാൻ ആരാധകരും വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. ദിലീപും കുടുംബവും ഒന്നിച്ചെത്തുന്ന ചടങ്ങുകളുടെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയ വളരെ പെട്ടെന്ന് തന്നെ ഏറ്റെടുക്കാറുണ്ട്.

എന്നാൽ ഇപ്പോൾ ഇതാ അരുൺ ഗോപിയുടെ മക്കളുടെ പിറന്നാൾ ആഘോഷത്തിനായി എത്തിയ ദിലീപിന്റെയും കാവ്യയുടെയും മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അരുൺ ഗോപിയും ദിലീപും വളരെ ഉറ്റ ചങ്ങാതിമാരാണ്. ഇരുവരും ഒന്നിക്കുമ്പോൾ ഉള്ള എല്ലാ ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്.അരുൺ ഗോപിക്ക് ഇരട്ടക്കുട്ടികളാണ്. ഇവരുടെ പേരാണ് താരക്ക്,തമാര.താരങ്ങളെ കൂടാതെ മറ്റ് നിരവധി ആളുകളും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഈ ചടങ്ങിൽ പ്രേക്ഷകർ ഏറ്റവും അധികം ശ്രദ്ധിച്ചത് താരപുത്രി മീനാക്ഷിയെയാണ്. കുട്ടി ഫ്രോക്ക് കൈയിൽ ഒരു വൈൻ ഗ്ലാസുമായി നിൽക്കുന്ന മീനാക്ഷിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്

താരപുത്രന്മാരും പുത്രിമാരും സിനിമയിലേക്ക് വരുന്ന പതിവിനെ തെറ്റിച്ചു കൊണ്ട് പഠന മേഖല തിരഞ്ഞെടുത്ത് തന്റെ ജീവിതം സുരക്ഷിതമാക്കിയ വ്യക്തിയാണ് മീനാക്ഷി. ചെന്നൈയിൽ എംബിബിഎസിനാണ് മീനാക്ഷി പഠിയ്കുന്നത്. എന്നാൽ ഈ താര പുത്രി ഏത് പരിപാടിയിൽ എത്തിപ്പെട്ടാലും പ്രേക്ഷകർ വളരെയധികം ശ്രദ്ധിക്കാറുണ്ട്. മീനാക്ഷിയുടെ കൊച്ചനുജത്തി മഹാലക്ഷ്മിയെയും പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്. മഹാലക്ഷ്മിയുടെ കുട്ടിക്കുറുമ്പുകളും തമാശകളും കാണാൻ പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. ഈ ചിത്രങ്ങൾക്കൊപ്പം തന്നെ മഹാലക്ഷ്മി ഓടിനടന്ന് കുറുമ്പു കാണിക്കുന്ന വീഡിയോയും പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നുണ്ട്.

മീനാക്ഷി മഹാലക്ഷ്മിയെ എടുത്തുകൊണ്ടു നിൽക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. ഏതായാലും ചടങ്ങിനായി ദിലീപും കുടുംബവും എത്തിയത് സോഷ്യൽ മീഡിയ വലിയ രീതിയിൽ തന്നെയാണ് ആഘോഷമാക്കിയിരിക്കുന്നത്. അരുൺ ഗോപിയും ദിലീപും തമ്മിൽ ഏറെ നാളത്തെ കൂട്ടുകെട്ടാണ് ഉള്ളത്. അതുകൊണ്ടുതന്നെ ഈ ചടങ്ങിൽ ദിലീപിന്റെ സ്ഥാനവും വളരെ വലുതാണ്.ദിലീപിന്റേതായി ഉടൻ പുറത്തിറങ്ങാൻ ഇരിക്കുന്ന ബാന്ദ്ര എന്ന മൂവിയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് അരുൺ ഗോപി തന്നെയാണ്. ഈ ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങളും അരുൺ ഗോപി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. എന്റെ ഏട്ടൻ എന്ന് തന്നെയാണ് അരുൺ ഗോപി ദിലീപിനെ വിശേഷിപ്പിക്കാറുള്ളത്.

Comments are closed.