താമര വിത്ത് കൊണ്ട് രുചികരമായ പായസം. Lotus seeds paayasam recipe
Lotus seeds paayasam recipe. റോയൽ ലോട്ടസ് സീട് മാംഗോ പായസം!!!പായസ മധുരം എല്ലാവർക്കും വളരെ ഇഷ്ടമാണ്. കുട്ടികൾക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു വിഭവമാണ്. വ്യത്യസ്ഥ രുചികളിലുള്ള പായസങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ട്. ഇവിടെ നമ്മൾ വളരെ വ്യത്യസ്ഥമായ റോയൽ ലോട്ടസ് സീട് മാംഗോ പായസമാണ് പരിചയപ്പെടുന്നത്.
ധാരാളം പോഷക ഗുണങ്ങൾ ഈ പായസം ഉണ്ടാക്കാം.Ingredients: നെയ്യ് – 2 + 2 ടേബിൾ സ്പൂൺ ലോട്ടസ് സീട് ( മഖാന) – 5 കപ്പ് അണ്ടിപ്പരിപ്പ് – 10 – 12 + 30 എണ്ണം പൈൻ സീട് – 2 ടേബിൾ സ്പൂൺഉണക്ക മുന്തിരി – 2 ടേബിൾ സ്പൂൺ പാൽ – 1 ലിറ്റർ വെള്ളം – 1 കപ്പ് കുങ്കുമപ്പൂവ് – ഒരു നുള്ള് ഏലക്ക – 8 എണ്ണം പാൽപ്പൊടി – 2 ടേബിൾ സ്പൂൺ പഞ്ചസാര – 3/4 കപ്പ് പഴുത്ത മാങ്ങ – 2ആദ്യം ചട്ടി ചൂടാക്കാൻ വച്ച് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് കൊടുക്കാം.

നെയ്യ് ഉരുകി വരുമ്പോൾ അതിലേക്ക് അഞ്ച് കപ് ലോട്ടസ് സീട് അഥവാ മഖാന ചേർത്ത് കൊടുക്കാം. ശേഷം മീഡിയം തീയിൽ വച്ച് ഏകദേശം രണ്ട് മിനിറ്റ് നേരം ഇതൊന്ന് ഇളക്കി കൊടുക്കാം. ഇതിന്റെ കളർ ഒന്ന് മാറി വരുമ്പോൾ ചട്ടിയിൽ നിന്നും കോരി മാറ്റാം. ശേഷം അതേ ചട്ടിയിൽ തന്നെ രണ്ട് ടേബിൾ സ്പൂൺ കൂടെ നെയ്യ് ഒഴിച്ച് കൊടുക്കാം.
ഇതിലേക്ക് പത്തോ പന്ത്രണ്ടോ അണ്ടിപ്പരിപ്പ് ചേർത്ത് നന്നായി വറുത്തെടുക്കാം. അണ്ടിപ്പരിപ്പ് വറുത്ത് കോരിയ ശേഷം രണ്ട് ടേബിൾ സ്പൂൺ പൈൻ സീട് ചേർത്ത് വറുത്ത് കോരാം. ശേഷം രണ്ട് ടേബിൾ സ്പൂൺ ഉണക്ക മുന്തിരി കൂടെ ചേർത്ത് വറുത്ത് കോരാം. അടുത്തതായി പായസം തയ്യാറാക്കുന്ന പാത്രത്തിലേക്ക് ഒരു ലിറ്റർ പാൽ ചേർത്ത് കൊടുക്കുക.
അതിലേക്ക് ഒരു കപ്പ് വെള്ളം കൂടെ ചേർത്ത് കൊടുക്കാം. വറുത്ത് മാറ്റിയ ലോട്ടസ് സീടിൽ നിന്നും രണ്ട് കപ്പെടുത്ത് മിക്സിയുടെ ജാറിൽ പൊടിച്ചെടുക്കാം. അതിലേക്ക് ഒരു മുപ്പത് അണ്ടിപ്പരിപ്പും ഒരു നുള്ള് കുങ്കുമപ്പൂവും എട്ട് ഏലക്കയും കൂടെ ചേർത്ത് ഒന്ന് കൂടെ പൊടിച്ചെടുക്കാം. പോഷക ഗുണങ്ങൾ നിറഞ്ഞ രുചികരമായ മഖാന പായസം നിങ്ങളും ഉണ്ടാക്കി നോക്കൂ…