നാരങ്ങ തൊണ്ട് കൊണ്ട് ബാത്രൂം ക്ലോസെറ്റിൽ ചെയ്യുന്ന ഈ മാജിക്‌ കാണു.. നിങ്ങൾ ഞെട്ടി പോകും.!! | Lemon Peel in Toilet

നമ്മുടെ അടുക്കളയിൽ എപ്പോഴും വേസ്റ്റ് ആക്കി കളയുന്ന നാരങ്ങയുടെ തോലുകൊണ്ട് ഒരു അടിപൊളി സൂത്രമാണ് നമ്മൾ ഇവിടെ കാണിക്കാൻ പോകുന്നത്. നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാകുന്ന ഒന്നാണ് ചെറുനാരങ്ങ. പലരും ചെറുനാരങ്ങയുടെ ഉപയോഗം കഴിഞ്ഞാൽ അതിന്റെ തോട് അല്ലെങ്കിൽ തൊലി കളയുകയാണ് ചെയ്യാറുള്ളത്.

എന്നാൽ ഇനി ആരും നാരങ്ങയുടെ തൊലി കളയേണ്ടതില്ല. നാരങ്ങ തോണ്ട് കൊണ്ട് ബാത്രൂം ക്ലോസെറ്റിൽ ഒരു സൂത്രപ്പണിയുണ്ട്. അതിനായി ആവശ്യമായിട്ടുള്ളത് ഉപയോഗിച്ച ഒന്നോ രണ്ടോ നാരങ്ങയുടെ തോല് ആണ്. അടുത്തതായി നമുക്ക് ആവശ്യമായിട്ടുള്ളത് ഒരു മാസ്ക് ആണ്. അതിന്റെ ഒരു ഭാഗം വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ മുറിച്ചെടുക്കുക.

എന്നിട്ട് മാസ്‌കിനുള്ളിലേക്ക് നാരങ്ങയുടെ തോതോലുകൾ നമുക്ക് ഇട്ടുകൊടുക്കാവുന്നതാണ്. അതിനുശേഷം മുറിച്ചെടുത്ത മാസ്കിന്റെ വള്ളികൊണ്ട് ഇത് വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ കെട്ടുക. എന്നിട്ട് നമ്മുടെ ബാത്റൂമിലെ ഫ്ലഷ് ടാങ്ക് തുറന്ന് അതിൽ നമുക്ക് നേരത്തെ ഉണ്ടാക്കിയെടുത്ത നാരങ്ങതൊലിയുള്ള മാസ്‌ക് കെട്ടിയത് ഇറക്കിവെച്ചു കൊടുക്കാവുന്നതാണ്. അല്ലെങ്കിൽ അതിനുള്ളിൽ തൂക്കിയിട്ടാലും മതി.

അതിനുശേഷം ഫ്ലഷ് ടാങ്ക് പഴയപോലെ അടച്ചുവെക്കുക. കുറച്ചു സമയങ്ങൾക്കു ശേഷം ബാത്‌റൂമിൽ ഫ്ലഷ് ചെയ്തു നോക്കുക. അപ്പോൾ നല്ലൊരു മണം നമുക്ക് കിട്ടുന്നതായിരിക്കും. ബാത്റൂമിലെ ദുർഗന്ധത്തിന് ഇത് നല്ലോരു ആശ്വാസം ആയിരിക്കും. ഇങ്ങനെ നമുക്ക് ഒരു നാലഞ്ച് ദിവസം ഇത് ഉപയോഗിക്കാവുന്നതാണ്. അതിനുശേഷം മറ്റൊന്ന് നമുക്കിതുപോലെ ഉണ്ടാക്കിയെടുത്ത് വീണ്ടും ഉപയോഗിക്കാവുന്നതാണ്. Video credit: Grandmother Tips

Leave A Reply

Your email address will not be published.