ഇന്നാണ് കാത്തിരുന്ന എന്റെ ബിഗ് ഡേ.!! മറക്കാതെ എല്ലാവരും വരണം .. വധുവായി അണിഞ്ഞ് ഒരുങ്ങി താരം; ആശംസകൾ അറിയിച്ച് താരങ്ങളും ആരാധകരും!!|Lakshmi Nakshathra Wedding Look Latest Malayalam

Lakshmi Nakshathra Wedding Look Latest Malayalamനാട്ടിലെ ഒരു സ്വകാര്യ ചാനലിൽ അവതാരികയായും പിന്നീട് റേഡിയോ ജോക്കിയായും തന്റെ കരിയർ ആരംഭിച്ച ലക്ഷ്മി നക്ഷത്രയെ ആളുകൾ ഏറ്റവും കൂടുതൽ അടുത്തറിഞ്ഞത് ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്ത സ്റ്റാർ മാജിക്കിലൂടെയാണ്. കൈരളിയിൽ സംപ്രേക്ഷണം ചെയ്ത ഡ്യൂ ഡ്രോപ്സാണ് താരത്തിന്റെ കരയറിലെ ആദ്യ ആങ്കറിംഗ് പരിപാടി. പിന്നീട് കൈരളി ടിവിയിലെ തന്നെ പട്ടുറുമാലിൽ അവതാരികയായും ഏഷ്യാനെറ്റിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു.

അധികവും മ്യൂസിക്കൽ റിയാലിറ്റി ഷോകളിൽ അവതാരികയായി തിളങ്ങിയ ലക്ഷ്മി ഇന്ന് മലയാളികൾക്ക് സുപരിചിതയും സ്വീകരണ മുറിയിലെ പ്രിയപ്പെട്ട താരവും ആണ്. ലക്ഷ്മി നക്ഷത്ര എന്ന യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങൾ ഒക്കെ ആരാധകരിലേക്ക് എത്തിക്കാറുള്ള ലക്ഷ്മി ഇപ്പോൾ ഏറ്റവും പുതിയ വീഡിയോയും പങ്കുവെച്ചിരിക്കുകയാണ് അല്പം സസ്പെൻസും അതിലേറെ കാര്യവുമായാണ് ലക്ഷ്മി പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

മെയ് 22 എൻറെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ദിനം. നിങ്ങളെല്ലാവരും വരണമെന്ന അടിക്കുറിപ്പോടെ ബ്രൈഡൽ ലുക്കിൽ എത്തിയാണ് ലക്ഷ്മി തന്റെ ഏറ്റവും പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ കാണുന്നവരൊക്കെ ആദ്യം കരുതിയത് ലക്ഷ്മിയുടെ വിവാഹമോ വിവാഹത്തോട് അനുബന്ധിച്ച് ഉള്ള ചടങ്ങുകളോ ആണെന്നാണ്. എന്നാൽ തുടർന്നുള്ള കാഴ്ചയിൽ ഒരു ജ്വല്ലറിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ഷൂട്ടിന്റെ ഭാഗമായാണ് ലക്ഷ്മി ബ്രൈഡൽ ലുക്കിൽ എത്തിയിരിക്കുന്നത് എന്നും അതേ ജ്വല്ലറിയുടെ ഉദ്ഘാടനമാണ് മെയ് 22ന് എന്ന് വ്യക്തമാകുന്നു.

എന്നാൽ നിരവധി ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുത്തിട്ടുള്ള ലക്ഷ്മിയുടെ ജീവിതത്തിൽ 22ലെ ജ്വല്ലറി ഉദ്ഘാടനം എങ്ങനെ സുപ്രധാനമായത് ആകും എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. പുലർച്ചെ അഞ്ചുമണിക്ക് ഉണരുന്നതുമുതൽ ഒരു ഡേ ഇൻ ലൈഫ് എന്ന രീതിയിലാണ് ലക്ഷ്മി തന്റെ ഏറ്റവും പുതിയ വീഡിയോ യൂട്യൂബ് ചാനലിൽ പങ്കുവെച്ചിരിക്കുന്നത്. പതിവുപോലെ തന്നെ നിരവധി ആളുകൾ വീഡിയോയ്ക്ക് താഴെ കമൻറ് ആയി എത്തിയിട്ടുണ്ട്.Lakshmi Nakshathra Wedding Look Latest Malayalam