ഇത് ചെയ്താൽ മുറ്റത്തെ കുറ്റിമുല്ല ഭ്രാന്ത് പിടിച്ചു പൂക്കും.!! പൂന്തോട്ടത്തിൽ കുറ്റിമുല്ല വളർതാൻ ഈ സൂത്രം മാത്രം മതി.. | Kuttimulla Flowering Tips malayalam.

Kuttimulla flowering Tips : നമ്മുടെയെല്ലാം വീടുകളിലെ പൂന്തോട്ടങ്ങളിൽ മിക്കവാറും കാണാറുള്ള ഒരു ചെടിയായിരിക്കും കുറ്റി മുല്ല. കാഴ്ചയിൽ ഭംഗിയും, പൂക്കൾക്ക് നല്ല ഗന്ധവും മാത്രമല്ല നല്ല രീതിയിൽ പരിചരണം നൽകുകയാണെങ്കിൽ പൂക്കൾ വിറ്റ് വരുമാനം ഉണ്ടാക്കാനും കുറ്റി മുല്ല കൃഷി ഒരു നല്ല മാർഗമാണ്. എന്നാൽ മിക്ക ആളുകളും നേരിടുന്ന പ്രശ്നം കുറ്റി മുല്ലയിൽ ആവശ്യത്തിന് പൂക്കൾ ഉണ്ടാകുന്നില്ല എന്നതായിരിക്കും. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

കുറ്റിമുല്ല ചെടിയുടെ പരിചരണം നല്ല രീതിയിൽ നൽകിയാൽ മാത്രമാണ് ആവശ്യത്തിന് പൂക്കൾ ലഭിക്കുകയുള്ളൂ. ചെടിയിൽ ആവശ്യത്തിന് പൂക്കൾ ഉണ്ടാകാത്തതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് കൃത്യമായി പ്രൂണിംഗ് ചെയ്യാത്തതോ, അതല്ലെങ്കിൽ ചെടിയുടെ വേരിന് ആവശ്യത്തിന് ബലമില്ലാത്തതോ ആയിരിക്കും. അതുകൊണ്ടുതന്നെ ചെടി നടുമ്പോൾ മുതൽ നല്ല രീതിയിൽ പരിചരണം നൽകേണ്ടതുണ്ട്.