ഈ വിഷുവിന് ഇതുപോലെ ഉണ്ടാക്കി നോക്കൂ| Kumbalanga Vanpayar Olan

Kumbalanga Vanpayar Olan Malayalam : സദ്യയ്ക്ക് ഒഴിച്ചു കൂട്ടാൻ പറ്റാത്ത ഒരു കറിയാണ് ഓലൻ. വളരെ രുചികരമായ ഓലൻ ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. പോഷകഗുണങ്ങൾ ഏറെ ഉള്ള ഒരു കറി കൂടിയാണ് ഓലൻ. ഇതിൽ എണ്ണ ഒന്നും അടങ്ങിയിട്ടില്ല എന്നത് കൊണ്ട് തന്നെ ആരോഗ്യത്തിനും നല്ലത് തന്നെയാണ്. അത്‌ കൊണ്ട് തന്നെ പണ്ടുള്ളവർ ധാരാളമായി ഊണിനു ഓലൻ ഉപയോഗിച്ചിരുന്നു.

ഓലൻ ഉണ്ടാക്കാനായി 250 ഗ്രാം കുമ്പളങ്ങ തൊലി ചെത്തി കഴുകി കനം കുറച്ച് നീളത്തിൽ അരിയണം. ഒരു പാത്രത്തിൽ ഈ കുമ്പളങ്ങയും രണ്ട് പച്ചമുളകും കറിവേപ്പിലയും ഉപ്പും ഒരു കപ്പ്‌ രണ്ടാംപാലും വെള്ളവും ചേർത്ത് അടച്ചു വച്ചു വേവിക്കണം. അതിന് ശേഷം വേവിച്ച് വച്ചിരിക്കുന്ന വൻപയറും കൂടി ചേർക്കണം. അതിനായി കാൽ കപ്പ്‌ വൻപയർ നാലോ അഞ്ചോ മണിക്കൂർ വെള്ളത്തിൽ കുതിർത്തതിന് ശേഷം കുക്കറിൽ ഇട്ട് വേവിക്കണം. മൂന്ന് വിസ്സിൽ എങ്കിലും വരണം.

അത്രയും വെന്തത്തിന് ശേഷം അര കപ്പ്‌ ഒന്നാംപാലും കൂടി ചേർത്ത് യോജിപ്പിക്കണം. ഒന്നാംപാൽ ചേർത്തതിന് ശേഷം കറി തിളയ്ക്കാൻ അനുവദിക്കരുത്. ഒന്ന് ചൂടായതിന് ശേഷം ഗ്യാസ് ഓഫ്‌ ചെയ്യാം. സദ്യ വിഭവങ്ങളിൽ ഒരിക്കലും ഒഴിച്ചു കൂടാൻ കഴിയാത്ത ഒരു വിഭവമാണ് ഓലൻ. അത്‌ പോലെ തന്നെ ഉണ്ടാക്കാനും വളരെ എളുപ്പമാണ്.

ഒരു പക്ഷെ സദ്യ വിഭവങ്ങളിൽ ഉണ്ടാക്കാൻ ഏറ്റവും എളുപ്പം ഓലൻ ഉണ്ടാക്കാൻ ആയിരിക്കും. സദ്യ ഉണ്ണുമ്പോൾ മാത്രം അല്ല അല്ലാത്തപ്പോഴും ഓലൻ ഉണ്ടാക്കാവുന്നതാണ്. ഈ ഓലൻ ഉണ്ടാക്കുന്നത് എങ്ങനെ എന്നും അതിന് വേണ്ട ചേരുവകൾ എന്തെന്നും കൃത്യമായി മനസിലാക്കാനായി ഇതോടൊപ്പം ഉള്ള വീഡിയോ മുഴുവനായും കണ്ടാൽ മാത്രം മതിയാവും. Kumbalanga Vanpayar Olan