കുടകൻ ഇലയുടെ ഔഷധ ഗുണങ്ങൾ ഇവയെല്ലാമാണ്! Kudangal health benefits.

Kudangal health benefits. കർക്കിടകമാസത്തിന് തുടക്കം കുറിക്കുമ്പോൾ തൊടിയിലുള്ള പച്ചിലകൾക്കുള്ള പ്രാധാന്യവും വർദ്ധിച്ച് കാണാറുണ്ട്. കാരണം ഔഷധ കഞ്ഞി പോലുള്ള പല സാധനങ്ങളും ഉണ്ടാക്കാനായി ഇത്തരത്തിലുള്ള പച്ചിലകൾ തിരഞ്ഞെടുത്ത് ഉപയോഗപ്പെടുത്താറുണ്ട്. ഇത്തരത്തിൽ പല രീതികളിൽ ഉപയോഗപ്പെടുത്താവുന്ന വളരെയധികം ഔഷധ ഗുണങ്ങളുള്ള ഒരു സസ്യമാണ് കുടകൻ ഇല. കേരളത്തിന്റെ പല ഭാഗങ്ങളിലും ഈ ഒരു ഇലക്ക് വ്യത്യസ്തമായ പേരുകളാണ് പറയപ്പെടുന്നത്.

ചില സ്ഥലങ്ങളിൽ’ മുത്തിൾ’ എന്ന പേരിലാണ് ഈ ഒരു ഇല അറിയപ്പെടുന്നത്. കുടകൻ ഇലയുടെ ഔഷധഗുണങ്ങളെക്കുറിച്ചും അത് ഉപയോഗപ്പെടുത്താവുന്ന രീതികളെ പറ്റിയും വിശദമായി മനസ്സിലാക്കാം. യുവത്വം നിലനിർത്തുന്നതിന് വേണ്ടിയും, കുടൽ, മൂത്ര സംബന്ധമായ അസുഖങ്ങൾ, രക്തക്കുറവ് എന്നിവ ഇല്ലാതാക്കുന്നതിനും കുടകൻ ഇലയുടെ നീര് പാനം ചെയ്യുന്നത് വഴി സാധിക്കുന്നതാണ്. മിക്കപ്പോഴും ഈയൊരു ഇലയുടെ ചാറ് നേരിട്ട് കുടിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല.

അതുകൊണ്ടു തന്നെ ചെടിയുടെ ഇല വെള്ളത്തിൽ ഇട്ട് തിളപ്പിച്ചോ, ആഹാരപദാർത്ഥങ്ങളിൽ ചേർത്തോ എല്ലാം കഴിക്കാവുന്നതാണ്. പ്രത്യേകിച്ച് കുട്ടികൾക്ക് ഈയൊരു ഇലയുടെ നീര് നേരിട്ട് കൊടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ ഇല കഴുകി വൃത്തിയാക്കി എടുത്ത ശേഷം നല്ലതുപോലെ ചതച്ച് നീര് മുഴുവനായി ഊറ്റി എടുക്കുക. ശേഷം അത് കുട്ടികൾക്ക് കുടിക്കാനായി കൊടുക്കുന്ന പാലിൽ അല്പം ചേർത്ത ശേഷം കൊടുക്കാവുന്നതാണ്. മുതിർന്നവർക്കും ഈയൊരു രീതി തന്നെ പരീക്ഷിച്ചു നോക്കാവുന്നതാണ്. അതല്ലെങ്കിൽ ആപ്പം,ഇഡലി എന്നിവയ്ക്കായി മാവ് അരയ്ക്കുമ്പോൾ അതോടൊപ്പം അല്പം കുടകനിലയുടെ നീര് കൂടി ചേർത്ത് മിക്സ് ചെയ്ത ശേഷം ഉപയോഗപ്പെടുത്താവുന്നതാണ്. ഈയൊരു രീതികളിലെല്ലാം ഉപയോഗപ്പെടുത്തുമ്പോൾ ചാറിന്റെ ഗന്ധമോ രുചിയോ വേറിട്ട് അറിയില്ല. വളരെയധികം ഔഷധഗുണങ്ങൾ ഉള്ളതു കൊണ്ട് തന്നെ ഇത്തരത്തിൽ പല രീതികൾ പരീക്ഷിച്ച് കുടകനിലയുടെ ഗുണങ്ങൾ ശരീരത്തിന് അകത്തേക്ക് എത്തിക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Leave A Reply

Your email address will not be published.