ഗോതമ്പ് മാവ് മുഴുവൻ ഇഡലി പാത്രത്തിൽ ഇങ്ങനെ ചെയ്തു നോക്കൂ.!! Kitchen Tips In Malayalam

Kitchen Tips In Malayalam : അടുക്കള ജോലി എളുപ്പമാക്കാനായി പല ട്രിക്കുകളും പരീക്ഷിക്കുന്നവർ ആയിരിക്കും മിക്ക വീട്ടമ്മമാരും. എന്നാൽ അതിൽ പലതും മിക്കപ്പോഴും പരാജയം ആകാറാണ് പതിവ്. എന്നാൽ പരീക്ഷിച്ചു നോക്കിയാൽ തീർച്ചയായും വിജയം ലഭിക്കുമെന്ന് ഉറപ്പുള്ള ചില അടുക്കള ടിപ്പുകൾ മനസ്സിലാക്കാം.പഴുത്ത പഴം പെട്ടെന്ന് കേടായി പോകാതിരിക്കാൻ ചെയ്യാവുന്ന ഒരു കാര്യമാണ് ആദ്യം പഴമെല്ലാം ഉരിഞ്ഞിടുക. അതിനുശേഷം അതിന്റെ മുകൾഭാഗം

ഒരു പ്ലാസ്റ്റിക് റാപ്പ് അല്ലെങ്കിൽ ഫോയിൽ പേപ്പർ ഉപയോഗിച്ച് പൊതിഞ്ഞു വയ്ക്കുക. ഇങ്ങിനെ ചെയ്യുമ്പോൾ പഴം പഴുക്കുന്നതിന് ആവശ്യമായ ഗ്യാസ് പഴത്തിൽ നിന്നും പുറത്തു പോകുന്നത് ഒഴിവാക്കാനായി സാധിക്കും. അതുപോലെ നേന്ത്രപ്പഴം പെട്ടെന്ന് പഴുപ്പിച്ച് എടുക്കണമെങ്കിൽ വീട്ടിൽ അധികം ഉപയോഗിക്കാത്ത ഏതെങ്കിലും വട്ടമുള്ള ഒരു പാത്രം എടുക്കുക. ശേഷം അതിലേക്ക് പഴം ഇറക്കിവെച്ച് ഒരു ചെറിയ കഷണം ചകിരി കത്തിച്ച് ഇട്ട് പുക പുറത്തേക്ക് പോകുന്നതിന് മുൻപായി ടൈറ്റായി ഒരു അടപ്പ് വെച്ച് അടയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ പഴം രണ്ടു ദിവസം കൊണ്ട് പഴുത്ത് കിട്ടുന്നതാണ്.എല്ലാ ദിവസവും പൂരിക്ക്

മാവ് കുഴയ്ക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അവ ഒരുമിച്ചു ഉണ്ടാക്കി വയ്ക്കുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കാം. അതിനായി ഒരു ഇഡ്ഡലി ചെമ്പ് അടുപ്പത്ത് വെച്ച് ചൂടാക്കണം, അതിനുശേഷം പൂരിക്കുള്ള മാവ് വട്ടത്തിൽ പരത്തി ഇഡലി പാത്രത്തിനു മുകളിൽ നിരത്തി വയ്ക്കുക. ഇത് ചെറുതായി ചൂടായി തുടങ്ങുമ്പോൾ എടുത്തു മാറ്റാവുന്നതാണ്. ശേഷം ഇത് ഒരു ടൈറ്റ് ആയ കണ്ടെയ്നറിൽ അടച്ച് വെച്ച് പിന്നീട് ഒരു മാസക്കാലത്തേക്ക് ഉപയോഗിക്കാവുന്നതാണ്. ഉള്ളി മുറിക്കുമ്പോൾ കണ്ണിൽ നിന്നും വെള്ളം വരുന്നത് ഒഴിവാക്കാനായിതൊലി കളഞ്ഞ് അല്പനേരം അടച്ച പാത്രത്തിൽ ഫ്രീസറിൽ വച്ച് ഉപയോഗിച്ചാൽ മതി. കടകളിൽ നിന്നും മറ്റും കിട്ടുന്ന സ്റ്റിക്കറോട് കൂടിയ ഗ്ലാസുകൾ അത് കളഞ്ഞ ശേഷം ഉപയോഗിക്കാനായി അടുപ്പത്ത് ഒരു കുക്കർ വച്ച് അതിൽ അല്പം വിനാഗിരി ഒഴിക്കുക, അത് അല്പം ചൂടായി തുടങ്ങുമ്പോൾ സ്റ്റിക്കർ വരുന്ന ഭാഗം നോക്കി ഗ്ലാസ് വയ്ക്കുക. ഒരു 30 സെക്കൻഡ് കഴിയുമ്പോൾ ഈ സ്റ്റിക്കറുകൾ കൈ ഉപയോഗിച്ച് തന്നെ ഉരച്ചു കളയാവുന്നതാണ്. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.