Kerala Traditional Home Tour Malayalam : വളരെ നാടൻ രീതിയിൽ നിർമ്മിച്ച ഒരു മോഡേൺ വീടിന്റെ മനോഹാരിതയാണ് നമുക്കിവിടെ കാണാൻ സാധിക്കുന്നത്. പുത്തൻ ഡിസൈനുകൾക്ക് പിന്നാലെ പറയുമ്പോൾ തനിമയത്തും തുളുമ്പുന്ന ചിലതിനെ കാണുന്നില്ല. എന്നാൽ അവയെ ഉൾപ്പെടുത്തിയ ഒരു വീട് നിർമ്മിക്കുമ്പോൾ അത് സുന്ദരമായി തീരുന്നു. അതിനൊരുദാഹരണമാണ് ഈ വീട്. വീട്ടിലേക്ക് കയറുമ്പോൾ തന്നെ നാല് പാളികളായി തുറക്കുന്ന ഒരു പഴയ ഡോർ ആണ് ഉള്ളത്.
അതുകഴിഞ്ഞ് നേരെ കയറി വരുമ്പോൾ ആദ്യം കാണുന്നത് ഒരു നടുമുറ്റം. നടുമുറ്റത്തിന്റെ ഇരുവശങ്ങളിലുമായി ദിവാൻ കോട്ട് പോലെയുള്ള സീറ്റിംഗ് അറേഞ്ച്മെന്‍റ് കൊടുത്തിരിക്കുന്നു. നടു മുറ്റത്തിന് യാതൊരുവിധ ക്ലോസിങ്ങുകളും കൊടുത്തിട്ടില്ല മഴപെയ്യുമ്പോൾ നേരിട്ട് വെള്ളം നടുമുറ്റത്തേക്ക് വീഴുന്ന തരത്തിലാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും തമ്മിൽ സെപ്പറേറ്റ് ചെയ്തിട്ടില്ല.

ഒന്നിച്ച് തന്നെയാണ് പ്രൊവൈഡ് ചെയ്തിട്ടുള്ളത്,ആറുപേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന തരത്തിലാണ് ഡൈനിങ് ടേബിൾ അറേഞ്ച് ചെയ്തിരിക്കുന്നത്, എല്ലാ ഫർണിച്ചറുകളും നാടൻ ലുക്കിൽ തന്നെയാണ് കൊടുത്തിരിക്കുന്നത്വീടിന്റെ ഒരു ഭാഗത്തായി ബ്രിക്ക് വർക്ക് ചെയ്തിരിക്കുന്നത് പോലെ ഒരു ചുമര് സെറ്റ് ചെയ്തിരിക്കുന്നു ഇത് ചെയ്തിരിക്കുന്നത് വാൾപേപ്പർ ഒട്ടിച്ചു കൊണ്ടാണ്. അതിനുമുകളിലായി ഒരു മിറർ കൊടുത്തിട്ടുണ്ട് ആ ഭാഗം പ്രത്യേകിച്ച് എടുത്തു കാണിക്കുന്നു ഓപ്പൺ കിച്ചൻ ആണ് അറേഞ്ച് ചെയ്തിരിക്കുന്നത് ഇത് ഡൈനിങ് ഹാളിനോട് ചേർന്ന് തന്നെയാണ്.
കിച്ചനിൽ എല്ലാവിധ സ്റ്റോറേജ് സ്പേസുകളും കൊടുത്തിരിക്കുന്നു. അത്യാവശ്യം സ്ഥല സൗകര്യങ്ങളോടു കൂടെ തന്നെയാണ് കിച്ചൺ നിർമ്മിച്ചിരിക്കുന്നത്. പിന്നീട് ഉള്ളത് വിശാലമായ ബെഡ്റൂം ആണ് ഇവിടെ കൊടുത്തിരിക്കുന്നത് പോസ്റ്റർ ബെഡ് ആണ്. കിങ്ങ് സൈസിലുള്ള ബെഡ് തന്നെയാണ് ഇവിടെ അറേഞ്ച് ചെയ്തിരിക്കുന്നത്.ബെഡ്‌റൂമിലെ വാർഡ്രോബ് ഇൻ ബിൽഡല്ല. എന്നാൽ അത് റൂമിനെ കൂടുതൽ മനോഹരമാക്കുന്നതാണ്. അറ്റാച്ച്ഡ് ബാത്റൂം ആണ് വരുന്നത്. ഒറ്റ നിലയിലാണ് ഈ വീട് ചെയ്തിരിക്കുന്നത് വളരെ സിമ്പിൾ ആയ ലുക്കാണ് വീടിനുള്ളത്.
Comments are closed.