ഇതൊന്ന് മാത്രം മതി കടലക്കറി ഇരട്ടി ടേസ്റ്റാവും; വീട്ടമ്മമാർക്ക് ഇനിയെന്തെളുപ്പം.!! | Kerala Style Vella Kadala Curry Recipe

Kerala Style Vella Kadala Curry Recipe : 4 മണിക്കൂറോളം എങ്കിലും വെള്ളത്തിൽ കുതിർത്തു വെച്ച ഒരു കപ്പ് വെള്ളക്കടല കഴുകി കുക്കറിൽ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, പാകത്തിന് ഉപ്പ്, വെള്ളം എന്നിവ ചേർത്ത് വേവിക്കുക. (ഏകദേശം 4വിസിൽ). സാധാരണ കടലയാണെങ്കിൽ 6 മണിക്കൂർ കുതിർക്കണം. തലേദിവസം കുതിർത്തു വെച്ചാലും മതി. ഒരു പാൻ ചൂടാക്കി 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി അല്പം ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ചേർത്ത് വഴറ്റുക. ഇതിലേക്ക് 2 പച്ചമുളക് കീറിയതും കറിവേപ്പിലയും ചേർത്ത് മിക്സ്‌ ചെയ്‌യുക

ഇതിലേക്കു ഒന്നര ചെറിയ സവാള അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റി എടുക്കുക. സവാള നിറം മാറുമ്പോൾ കാൽ ടീസ്പൂൺ മഞ്ഞൾപൊടി, ഒരു ടീസ്പൂൺ മുളകുപൊടി, 2 ടേബിൾസ്പൂൺ മല്ലിപൊടി എന്നിവ ചേർത്ത് മീഡിയം തീയിൽ കയ്യെടുക്കാതെ ഇളക്കുക. ഇതിലേക്ക് കാൽറ്റീസ്പൂൺ പെരുംജീരകം പൊടിച്ചതും കാൽ ടീസ്പൂൺ ഗരം മസാല പൊടിയും ചേർത് മിക്സ്‌ ചെയ്യുക. വേവിച്ച കടലയിൽ നിന്ന് 3 ടേബിൾസ്പൂൺ കടല മിക്സിയിൽ അരച്ചെടുക്കുക. കറിക്ക് കട്ടി കിട്ടാനാണിത്. (സാധാരണ കടലയിലേക്ക് കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്താൽ മതിയാകും).

തയ്യാറായിക്കൊണ്ടിരിക്കുന്ന മസാലയിലേക്ക് വേവിച്ച കടലയും അരച്ച കടലയും ചേർത്തു നന്നായി മിക്സ് ചെയ്യുക. പാകത്തിന് ഉപ്പും അല്പം മല്ലിയിലയും ചേർത്ത് തിളക്കും മുന്നേ ഒരു ഇടത്തരം തക്കാളി കഷണങ്ങളാക്കി മുറിച്ചു ചേർത്ത് അടച്ചു വെച്ചു നന്നായി തിളപ്പിച്ച്‌ വേവിക്കുക. ആവശ്യാനുസരണം വെള്ളം ചേർക്കവുന്നതാണ്. ആവശ്യമെങ്കിൽ അല്പം കറിവേപ്പിലയും മല്ലിയിലയും വിതറി ഇളക്കാം.നല്ല രുചികരമായ കടലക്കറി തയ്യാർ!

Leave A Reply

Your email address will not be published.