ഇതാണ് മക്കളെ കിടിലൻ മീൻ കറി! വായിൽ കപ്പലോടും രുചിയിൽ നല്ല നാടൻ മത്തി മുളകിട്ടത്; രുചി വേറെ ലെവൽ!! | Kerala Style Special Fish Curry
Kerala Style Special Fish Curry : നല്ല നാടൻ രുചി പെരുമയിൽ ചട്ടിയിൽ നല്ല മത്തി മുളകിട്ടത്. ഇവ കപ്പ, ചോറിന്റെ കൂടെ കഴിക്കാൻ അടിപൊളിയാണ്. പഴമക്കാർ കൈമാറി കൊണ്ടുവന്ന നാടൻ രുചിക്കൂട്ടുകളാൽ നിർമിച്ചെടുക്കാൻ പറ്റുന്നു. കൂടാതെ തന്നെ തുടക്കകാർക്കും വളരെ പെട്ടന്ന് തന്നെ കുറഞ്ഞ ചേരുവകൾ കൊണ്ട് ഉണ്ടാക്കി എടുക്കാവുന്നതാണ്.
ആദ്യം മത്തി ക്ലീൻ ആക്കി ഒരു ചട്ടിയിൽ ഇടുക. അവയിൽ ഓരോ മീനിനും പൊരിക്കുവാൻ ചെയ്യുന്ന രീതിയിൽ വരകൾ ഇട്ട് കൊടുക്കുക. ഇങ്ങനെ വരകൾ ഇട്ടാൽ മീനിന്റെ ടേസ്റ്റ് നല്ലപോലെ കറിയിൽ ആകുവാനും മീനിൽ കൂടുതൽ മസാല പിടിക്കുവാനും ഇത് സഹായിക്കുന്നു. വേറൊരു പാത്രത്തിൽ 3 കുടംപുളി സോക്ക് ചെയ്യാൻ വെക്കുക. ശേഷം ഒരു മൺചട്ടി അടുപ്പത്തു വെക്കുക. മീൻ കറികളൊക്കെ നല്ല രീതിയിൽ കിട്ടാൻ വേണ്ടി മൺചട്ടികളിൽ കറിവെക്കുന്നതായിരിക്കും കൂടുതൽ കറി രുചികരമാക്കാൻ സഹായിക്കുന്നത്.

പിന്നീട് അതിലേയ്ക്ക് ആവിശ്യത്തിനുള്ള നെയ് ചേർക്കുക. നെയ് ചൂടായാൽ 5 വെളുത്തുള്ളി, ഇഞ്ചി, 6 കുഞ്ഞുള്ളി എന്നിവ ചേർത്ത് നല്ലപോലെ ഇളക്കുക. ഇതിലേയ്ക് എരുവിനാവിഷ്ടാനുസരണം പച്ചമുളക് ചേർക്കുക. കൂടെ കറിവേപ്പില ചേർത്ത് നല്ലപോലെ വയറ്റുക. ഇനി ഇതിലേക്ക് പൊടികൾ ചേർക്കുക. പൊടികൾ ചേർക്കുമ്പോൾ തീ നല്ലപോലെ കുറക്കുവാൻ നോക്കുക. പൊടികൾ കരിഞ്ഞു പോകാൻ സാധ്യത കൂടുതലാണ്.
ഇനി ഒരു സ്പൂൺ മഞ്ഞൾ പൊടി, മുളക് പൊടി രണ്ട് സ്പൂൺ, കുരുമുളക് പൊടി, ഉലുവ പൊടി എന്നിവ ഇട്ട് നല്ലപോലെ ഇളക്കുക. അതിലേയ്ക് തക്കാളി ചെറുതായി അറിഞ്ഞത് ചേർത്ത് നല്ലപോലെ വയറ്റുക. അതിലേക്ക് നേരത്തെ കുതിർത്തു വെച്ച കുടംപുളി വെള്ളം ചേർക്കുക. നല്ലപോലെ മിക്സ് ചെയ്യുക. പിന്നീട് അതിലേയ്ക് 1 ½ ഗ്ലാസ് വെള്ളം ചേർക്കുക. ആവിശ്യത്തിനുള്ള ഉപ്പ് ചേർകുക. കറി നല്ലപോലെ മൂടിവെച്ച് അടച്ചുവെക്കുക. ശേഷം അതിലേയ്ക് കറിവേപ്പില ചേർത്ത് ഇളക്കുക. നല്ല കൊതിയൂറും നാടൻ മത്തി മുളകിട്ടത് തയ്യാർ. Kerala Style Special Fish Curry Video Credit : Athy’s CookBook