How To Make Kerala Style Perfect Soft Dosa Recipe Malayalam : മിക്ക വീടുകളിലേയും പ്രഭാത ഭക്ഷങ്ങളിൽ ഒന്നാണ് ദോശ. എന്നാൽ പലപ്പോഴും ദോശ ഉണ്ടാക്കുമ്പോൾ ശരിയായി കിട്ടാറില്ല. എന്നാൽ നല്ല സോഫ്റ്റ് ആയി ദോശ ഉണ്ടാക്കിയെടുക്കാൻ ഈ റെസിപ്പി ഒന്ന് ട്രൈ ചെയ്തു നോക്കാവുന്നതാണ്. ദോശമാവ് തയ്യാറാക്കുന്നതിനുള്ള അരി, ഉഴുന്ന്, ഉലുവ എന്നിവ നന്നായി കഴുകി വൃത്തിയാക്കി തലേദിവസം രാത്രി തന്നെ കുതിരാനായി ഇടുക. കുതിരാനായി ഇടുമ്പോൾ തന്നെ അരി കഴുകി വെക്കുകയാണെങ്കിൽ അരി പൊട്ടി പോകുന്നത് ഒഴിവാക്കാം.

പച്ചരി -2 1/2 കപ്പ്ഉഴുന്നുപരിപ്പ് -3/4 കപ്പ്ഉലുവ- 1 ടീസ്പൂൺചോറ് – 1/2 കപ്പ്.വെള്ളം – ആവശ്യത്തിന്ഉപ്പ് -ആവശ്യത്തിന്
രാവിലെ കുതിർത്തി വച്ച അരി ചോറും ചേർത്ത് നന്നായി തരി ഇല്ലാതെ അരച്ചെടുക്കുക. ഉഴുന്നും ഉലുവയും കൂടി അരച്ച് ചേർത്ത് മാവ് നന്നായി മിക്സ് ചെയ്യുക. പിന്നീട് മാവ് പൊന്താൻ കുറഞ്ഞത് 6 മണിക്കൂർ എങ്കിലും വക്കേണ്ടതുണ്ട്. മാവ് നന്നായി പൊന്തി വന്നാൽ ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ഇളക്കി വക്കുക. ശേഷം അടുപ്പത്ത് പാൻ വച്ച് അത് ചൂടാകുമ്പോൾ ഒരു തവി മാവ് അതിലേക്ക് ഒഴിച്ച് പരത്തി കൊടുക്കുക. ആവശ്യമെങ്കിൽ അല്പം എണ്ണ കൂടി മുകളിൽ തൂവി കൊടുക്കാവുന്നതാണ്. ശേഷം ഒരു മൂടി ഉപയോഗിച്ച് ദോശ അടച്ച് വച്ച്, അല്പം കഴിഞ്ഞ് എടുക്കാവുന്നതാണ്. ഇപ്പോൾ നല്ല സോഫ്റ്റ് ദോശ റെഡി ആയി കഴിഞ്ഞു.
ഈ ഒരു ദോശ ഉണ്ടാക്കുന്നതിന് ഈസ്റ്റ്, ബേക്കിങ് സോഡ എന്നിവ ആവശ്യമായി വരുന്നില്ല. അല്ലാതെ തന്നെ ഈ ഒരു മാവ് ഉപയോഗിച്ച് സോഫ്റ്റ് ആയ ദോശ ഉണ്ടാക്കി എടുക്കാൻ സാധിക്കുന്നതാണ്. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത് എത്തിക്കാൻ മറക്കരുതേ.. Video credit : Rana’s Home
Comments are closed.