ഇതാണ് മക്കളെ മീൻ കറി! മീൻ ഇങ്ങനെ തേങ്ങാ പാലിൽ വറ്റിച്ചു കുറുക്കി തയ്യാറാക്കിയാൽ സ്വാദ് കിങ്ങ് ലെവൽ.!! | Kerala Style Fish Curry With Coconut Milk
Kerala Style Fish Curry With Coconut Milk : ദി കിങ്ങ് ഫിഷ് എന്ന് പറയുന്ന മീനുകളുടെ കൂട്ടത്തിലെ രാജാവ് ആയ നെയ്യ് മീൻ കറി, അതും ഒരു തുള്ളി വെള്ളം പോലും ചേർക്കാതെ തേങ്ങാ പാലിൽ അങ്ങ് കുറുക്കി എടുക്കുമ്പോൾ ഉള്ള സ്വാദ് പറഞ്ഞറിയിക്കാൻ ആവില്ല. അങ്ങനെ ഒരു മീൻ കറി ആയി കിട്ടണമെങ്കിൽ അതിന്റെ ചേരുവകൾ എല്ലാം പാകത്തിന് ചേർക്കേണ്ട സമയത്തു ചേർത്ത് തന്നെ ഉണ്ടാക്കണം.
ആദ്യമായി തേങ്ങ ചിരകി കുറച്ചു വെള്ളം ഒഴിച്ച് കൈകൊണ്ട് പിഴിഞ്ഞ് തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും എടുത്തു മാറ്റി വയ്ക്കുക. പാൽ മാറ്റിയ തേങ്ങാ കൊത്തിലേക്ക് മുളക് പൊടി, മല്ലിപൊടി, മഞ്ഞൾ പൊടി, എന്നിവ ചേർത്ത് കുഴച്ച ശേഷം നന്നായി അരച്ച് എടുക്കുക. അരച്ച കൂട്ടിനെ ഒരു ചട്ടിയിലേക്ക് മാറ്റി അതിലേക്ക് തേങ്ങയുടെ രണ്ടാം പാലും ചേർത്ത് ഇളക്കി യോജിപ്പിക്കുക.

പിന്നീട് അതിലേക്ക് പച്ചമുളക് കീറിയതും, ഇഞ്ചി വെളുത്തുള്ളി, തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് ഒപ്പം കറി വേപ്പിലയും ചേർത്ത് അതിലേക്ക് കുടംപുളി വെള്ളത്തിൽ ഇട്ടു കുതിർന്നതും ചേർത്ത് കൊടുത്തു ആവശ്യത്തിന് ഉപ്പും ചേർത്ത് തിളക്കാൻ വയ്ക്കുക. ഇതു നന്നായി തിളച്ചു കഴിഞ്ഞാൽ അതിലേക്ക് ക്ലീൻ ആക്കി വച്ചിട്ടുള്ള മീനും കൂടെ ചേർത്ത് കൊടുക്കുക. ശേഷം ചട്ടി അടച്ചു വച്ചു നന്നായി തിളപ്പിച്ച് കുറുക്കി എടുക്കുക.
കുറുകിയ ചാറിലേയ്ക്ക് തേങ്ങയുടെ ഒന്നാം പാലും ചേർത്ത് കൊടുക്കുക. ഒന്ന് ചൂടായാൽ പിന്നെ തിളപ്പിക്കരുത്. മറ്റൊരു ചീന ചട്ടി വച്ചു ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു, ഉലുവ ചേർത്ത്, ചെറിയ ഉള്ളിയും ചേർത്ത് നന്നായി വറുത്തു ചുവന്ന മുളകും കറി വേപ്പിലയും ചേർത്ത് വറുത്തു മീൻ കറിയിലേക്ക് ചേർത്ത് കൊടുക്കാം. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. Kerala Style Fish Curry With Coconut Milk Video Credit : Village Cooking – Kerala