ഹോട്ടലിലെ തേങ്ങ ചട്ണിയുടെ രുചി രഹസ്യം ഇതാണ്! തേങ്ങാ ചട്ണി ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കു!! | Kerala Style Coconut Chutney Recipe
Kerala Style Coconut Chutney Recipe : ഹോട്ടലുകളിൽ നിന്ന് ദോശയും ചട്നിയും നമ്മൾ ആസ്വദിച്ചു കഴിക്കാറുണ്ട് നല്ല രുചിയിൽ ഹോട്ടലുകളിൽ കിട്ടുന്ന ഒരു ചട്ണി തയ്യാറാക്കിയാലോ. ഇത് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്നതാണ്.

എല്ലാവർക്കും ഇഷ്ടപെടുന്ന ടേസ്റ്റിയായ ചട്നി ആണിത്. ഇത് ചൂടാക്കുന്നൊന്നും ഇല്ല താളിപ്പ് മാത്രമാണ് ചേർക്കുന്നത്. മാത്രവുമല്ല നല്ല കൊഴുപ്പ് ഏറിയ ചട്നി ആണിത്. നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാക്കുന്ന
തേങ്ങ ഒരു മുറിചെറിയ ഉള്ളി -10 എണ്ണംപച്ചമുളക് – 4 എണ്ണംഇരുമ്പൻ പുളി – 2 എണ്ണംപുട്ട് കടല – 1 കപ്പ്
ഇഡ്ലിക്കും ദോശക്കും ഒപ്പം കഴിക്കാവുന്ന ചട്നി ആണിത്. വീടുകളിൽ ഉള്ള സാധനങ്ങൾ മാത്രം വെച്ച് ഇത് ഉണ്ടാക്കാം. ഈ ഒരു ചട്നി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് തേങ്ങ ഇടുക. ഇത് ഒന്ന് അരച്ച് എടുക്കുക. തേങ്ങ നന്നായി അരയേണ്ട. ഇനി ഇതിലേക്ക് പുട്ട്കടല ഇടുക. ശേഷം എരിവിന് ആയി പച്ചമുളകും ചെറിയ ഉള്ളിയും ഇരുമ്പൻ പുളിയും ചേർത്ത് അരക്കുക.
കുറച്ച് ഉപ്പ്, തിളപ്പിച്ച വെള്ളം കൂടെ ചേർത്ത് നന്നായി അരച്ച് എടുക്കുക. ഇത് നന്നായി മിക്സ് ചെയ്യുക. ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കുക. ഇനി താളിപ്പ് തയ്യാറാക്കണം. ഇതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം കടുക് പൊട്ടിക്കുക. ഇതിലേക്ക് വറ്റൽമുളക്, കറിവേപ്പില ഇവ ഇട്ട് മൂപ്പിച്ച് എടുക്കുക. ഇത് തേങ്ങ അരച്ചതിലേക്ക് ചേർക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഇഡ്ലിയുടെ കൂടെയും ദോശയുടെ കൂടെയും വിളമ്പാം. Video Credit : Anithas Tastycorner