നല്ല നാടൻ തട്ടുകടയിലെ പരിപ്പുവട എളുപ്പത്തിൽ തയ്യാറാക്കാം! എണ്ണയിൽ ഇട്ടാൽ പൊടിഞ്ഞു പോകില്ല.!! | kerala special parippuvada recipe

kerala special parippuvada recipe malayalam : നല്ല മഴയുള്ള സമയത്ത് തട്ടുകടയിൽ കിട്ടുന്നത് പോലെയുള്ള പരിപ്പുവട കിട്ടിയാൽ ഇഷ്ടമല്ലാത്തവർ ആരും തന്നെ കാണില്ല. വീട്ടിൽ പലപ്പോഴും തട്ടുകടയിലെ പരിപ്പുവട ഉണ്ടാക്കാൻ സാധിക്കാതെ വിഷമിക്കുന്നവർ ധാരാളം ഉണ്ടാകും. എന്നാൽ അവർക്ക് ഇനി ഒരു സന്തോഷവാർത്തയാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ നല്ല ചൂടുള്ള തട്ടുകട പരിപ്പു വട എങ്ങനെ ഉണ്ടാക്കാം

എന്നാണ് ഇന്ന് നോക്കുന്നത്. ഈ പറയുന്ന രീതിയിൽ നിങ്ങൾ പരിപ്പുവട ഉണ്ടാക്കുകയാണ് എങ്കിൽ ഒരിക്കലും പരിപ്പുവട പൊട്ടിപോകുന്നു എന്നുള്ള വിഷമം നിങ്ങൾക്ക് പറയേണ്ടി വരില്ല. അതിന് ആദ്യം തന്നെ ചെയ്യേണ്ടത് പരിപ്പ് വടയ്ക്ക് ആവശ്യമായ തുമര പരിപ്പ് വെള്ളത്തിൽ ഇടുകയാണ്. തലേ ദിവസം രാത്രി വെള്ളത്തിലിട്ട പരിപ്പ് പിറ്റേദിവസം വട ഉണ്ടാക്കാ നായി എടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ

പരിപ്പിന് ഒരു ഗന്ധ വ്യത്യാസം ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പരിപ്പ് നന്നായി കഴുകിയെ ടുക്കുക. അല്ലാത്തപക്ഷം കുറഞ്ഞത് നാലു മണിക്കൂർ വെള്ളത്തിലിട്ട പരിപ്പ് വേണം വട ഉണ്ടാക്കാനായി തിരഞ്ഞെടുക്കാൻ. പരിപ്പ് നന്നായി കഴുകി വെള്ളം വാർന്നു പോകുന്നതിനായി ഒരു പാത്രത്തിലേക്ക് കോരി വയ്ക്കാം. അതിനുശേഷം ഇതിലേക്ക് ആവശ്യമായ ചുവന്നുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് കൊടുക്കാവുന്നതാണ്.മൂന്നോ നാലോ ചുവന്നുള്ളി, രണ്ട് സവാളയും പരിപ്പു വടയ്ക്ക് എടുക്കാവുന്നതാണ്. ആവശ്യമുള്ള പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ നന്നായി ഒന്ന് അരിഞ്ഞ് എടുക്കാവുന്നതാണ്. ചെറിയ കഷണങ്ങളായി വേണം ഇത് അരിഞ്ഞെടുക്കുവാൻ. ഇനി പരിപ്പുവട ഉണ്ടാക്കുന്ന ബാക്കി വിശേഷങ്ങളറിയാൻ വീഡിയോ കാണൂ. kerala special parippuvada recipe.. Video Credits : Special Dishes by amma

Leave A Reply

Your email address will not be published.