ലൈഫിൽ ഒരിക്കലെങ്കിലും ചിക്കൻ ഇതുപോലെ തയ്യാറാക്കി നോക്കണം. Kerala special chicken fry recipe
Kerala special chicken fry recipe | ലൈഫിൽ ഒരിക്കലെങ്കിലും ചിക്കൻ ഇതുപോലെ തയ്യാറാക്കി നോക്കണം പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു ചിക്കൻ റെസിപ്പി ഒരു ഫ്രൈ ചെയ്തെടുക്കുന്നതാണ് ഇതിനായിട്ട് ചേർക്കുന്ന ഒരു മസാലയാണ് ഏറ്റവും രുചികരമാക്കി കൂടുതൽ മാറ്റുന്നത്.
അതിനായിട്ട് ആദ്യം കുറച്ച് ചേരുവകൾ ഒന്ന് ചതച്ചെടുക്കണം ഇഞ്ചി പച്ചമുളക് വെളുത്തുള്ളി കുരുമുളക് കറിവേപ്പില മല്ലിയില എന്നിവയെല്ലാം ചേർത്ത് നന്നായിട്ടൊന്ന് ചതച്ചെടുത്തതിനുശേഷം ഇതെല്ലാം കഴുകി വൃത്തിയാക്കി വെച്ചിട്ടുള്ള ചിക്കൻ ലേക്ക് ചേർത്ത് കൊടുത്തതിനു ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് അതിലേക്ക് കുറച്ച് കോൺഫ്ലോറും കുറച്ച് അരിപ്പൊടിയും ചേർത്ത് കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത്

യോജിപ്പിച്ചതിനുശേഷം ഇതിലേക്ക് മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി ഗരം മസാല എന്നിവ ചേർത്ത് അതിനെ നല്ലപോലെ കുഴച്ചു മിക്സ് ചെയ്ത് എടുക്കുന്നതിനായിട്ട് വേണമെങ്കിൽ കുറച്ച് എണ്ണയും കൂടി ഒഴിച്ചു കൊടുക്കാം ഇത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് കഴിഞ്ഞാൽ പിന്നെ
ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ അതിലേക്ക് ചിക്കൻ ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് വറുത്തെടുക്കാവുന്നതാണ് വളരെ രുചികരമായ ഒരു ചിക്കൻ റെസിപ്പി ചേർക്കുന്നത് കൊണ്ട് തന്നെ നല്ല ക്രിസ്പി ആയിട്ട് ഉണ്ടാക്കിയെടുക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Dians kannur kitchen