ആരും വേണ്ട എന്നു പറയാത്ത ആ പലഹാരം ഇതാണ്. Kerala Oothappam recipe
ദോശ മാവ് ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കുവാൻ കഴിയുന്ന ഒരു അടിപൊളി വിഭവമാണ് ഊത്തപ്പം. മലയാളികൾ എല്ലാവരും ഒരു പോലെ ഇഷ്ട്ടപ്പെടുന്ന ഒരു റെസിപ്പി ആണ് ഊത്തപ്പം. വളരെ എളുപ്പത്തിൽ ഊത്തപ്പം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.
ആദ്യമായി ഒരു ബൗളിലേക്ക് സവാള ഒരു കപ്പ് ചെറുതായി അരിഞ്ഞത് ചേർക്കുക.അരക്കപ്പ് കാരറ്റും ഒരു പച്ചമുളകും കുറച്ച് മല്ലിയിലയും ഇതിലേക്ക് ചേർക്കുക. മല്ലിയില ഇഷ്ടമല്ലാത്തവർക്ക് കറിവേപ്പില ആയാലും ചേർക്കാവുന്നതാണ്. ഇതിലേക്ക് കാൽ സ്പൂൺ ഉപ്പ് ചേർക്കുക. ഇത്രയും വെജിറ്റബിൾസ് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് നിങ്ങൾക്ക് ഇഷ്ടമുള്ള മറ്റു പച്ചക്കറികളും (ബീൻസ്) മുതലായവ ചേർക്കാവുന്നതാണ്.

ഇനി ദോശ കല്ലെടുത്ത് ചൂടാക്കുക. ചൂടാകുമ്പോൾ ദോശമാവ് കുറച്ച് കനം കൂടിയ തരത്തിൽ ഒഴിച്ച് പരത്തുക. ഇതിൽ ചെറിയ കുമിളകൾ വന്ന് തുടങ്ങുമ്പോൾ നേരത്തെ തയ്യാറാക്കി വെച്ച വെജിറ്റബിൾ മിക്സ് ചെയ്ത് വെച്ചത് ഇതിലേക്ക് ചേർക്കുക. അതിന് ശേഷം ഇതിന് മുകളിലേക്ക് ലേശം നെയ്യ് ഒഴിക്കുക. രണ്ട് സൈഡും നന്നായി വേവിക്കുക. ഊത്തപ്പം തയ്യാറായി കഴിഞ്ഞു. Easy Uthappam recipe