കപ്പ കുത്തിപ്പൊരിച്ചതും മത്തിക്കറിയും ഇത്രയും സ്വദിൽ കഴിച്ചിട്ടുണ്ടോ. Kerala Kappa meen recipe
Kerala Kappa meen recipe | കപ്പ കുത്തി പൊരിച്ചതും മത്തിക്കറിയും തയ്യാറാക്കാൻ നല്ലൊരു കോമ്പിനേഷനാണ് കപ്പയും മീൻകറിയും എല്ലാ മലയാളികളുടെയും പ്രിയപ്പെട്ട കോമ്പിനേഷൻ തന്നെയാണ് കപ്പയും മീൻകറിയും അതിൽ കപ്പ കുത്തിപ്പൊരിച്ചതും മത്തിക്കറി ആണെന്നുണ്ടെങ്കിൽ എല്ലാവർക്കും കുറച്ചു കൂടുതൽ ഇഷ്ടമാണ് അങ്ങനെ കപ്പ കുത്തി പൊരിക്കുന്നത് ചെറിയ കഷ്ണങ്ങളായിട്ട് മുറിച്ച് ഒന്ന് വേവിച്ചെടുക്കണം സമയത്ത് ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് എടുക്കേണ്ടത്.

അതിനുശേഷം ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില അതിലേക്ക് പച്ചമുളക് എന്നിവ ചേർത്തതിനുശേഷം കപ്പയും കൂടി ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് കുത്തി പൊരിച്ചെടുക്കണം അതിലേക്ക് ചുവന്ന മുളക് ചതച്ചത് ഒക്കെ ചേർത്തു കൊടുക്കാവുന്നതാണ് വളരെ രുചികരമായിട്ടാണ് കപ്പ കുത്തി പൊരിച്ചത് ഇനി അടുത്തതായി.
മത്തി നന്നായിട്ട് കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് വെളിച്ചെണ്ണയിലേക്ക് ചുവന്ന മുളക് കറിവേപ്പില ഇഞ്ചി പച്ചമുളക് വെളുത്തുള്ളി എന്നിവ ചേർത്ത് കൊടുത്ത് അതിലേക്ക് തക്കാളിയും ചെറിയ ഉള്ളി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റിയതിനുശേഷം അതിലേക്ക് മഞ്ഞൾപ്പൊടി മല്ലിപ്പൊടി മുളകുപൊടി എന്നിവ ചേർത്ത് കുറച്ചു ഉലുവപ്പൊടിയും കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് വഴറ്റി എടുത്തതിനുശേഷം പുളി വെള്ളവും ഒഴിച്ചുകൊടുത്ത് കാശ്മീരി മുളകുപൊടിയും സാധാരണ മുളകുപൊടിയും ചേർത്ത് കൊടുക്കുക.
ഒപ്പം തന്നെ മത്തിയും കൂടെ അതിലേക്ക് ചേർത്ത് കൊടുത്ത അടച്ചുവെച്ച് ചെറിയ തീയിൽ നന്നായിട്ട് വേവിച്ച് വറ്റിച്ചെടുക്കുക ഇതും കപ്പ് കുത്തിപ്പൊരിച്ചതും കൂടി വളരെ രുചികരമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന നല്ലൊരു വിഭവമാണ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നിങ്ങൾ വീഡിയോയിൽ കാണാവുന്നതാണ് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Paadi kitchen