ഇത് നിങ്ങളെ ഞെട്ടിക്കും! ഒരു ചെറിയ പരീക്ഷണം ചെയ്തു നോക്കിയതാ.. രുചി അറിഞ്ഞാൽ വീണ്ടും വീണ്ടും കഴിക്കും.!! | Chicken Perattu Recipe malayalam

Chicken Perattu Recipe malayalam : ചെറിയൊരു പരീക്ഷണം പോലെ ചെയ്തു നോക്കുന്ന ചില വിഭവങ്ങൾ വലിയ ഹിറ്റായി മാറുമ്പോൾ കിട്ടുന്ന സന്തോഷം ചെറുതല്ല. അങ്ങനെ പെട്ടെന്ന് തയ്യാറാക്കി നോക്കിയ ഒരു വിഭവമാണ് ചിക്കൻ വെച്ചിട്ട് ഈ ഒരു റെസിപ്പി ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഒരു മസാല ഒന്ന് തയ്യാറാക്കി ചെക്കനെ അതിനുള്ളിലേക്ക് ചേർക്കുമ്പോൾ എന്താകും എന്നുള്ള ഒരു കുഞ്ഞു പരീക്ഷണം തന്നെയായിരുന്നു.

ഇത് തയ്യാറാക്കുന്നതിനു ചെയ്യേണ്ടത് ചിനച്ചിട്ട് ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് എണ്ണ ചൂടായി കഴിയുമ്പോൾ അതിലേക്ക് കടുകിട്ട് പൊട്ടിച്ച്, ഇഞ്ചി, വെളുത്തുള്ളി ചതച്ചത് ചേർത്തുകൊടുത്ത് നന്നായിട്ട് അതിനെ ഒന്ന് മൂപ്പിച്ചതിനു ശേഷം അതിലേക്ക് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് നന്നായിട്ടൊന്ന് വഴറ്റിയെടുക്കുക. നന്നായിട്ട് ഇതൊന്നു വഴണ്ട് വരുമ്പോൾ അതിലേക്ക് മഞ്ഞപ്പൊടി, മുളകുപൊടി, ഗരം മസാല, മല്ലിപ്പൊടി എന്നിവ ചേർത്ത് പൊടികളെല്ലാം പച്ചമണം മാറുന്നത് വരെ ഇളക്കി കൊടുക്കുക.

അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ചിക്കൻ ചെറിയ കഷണങ്ങളായിട്ട് മുറിച്ച് അതിലേക്ക് കുരുമുളകുപൊടി, മുളകുപൊടി, മഞ്ഞൾപ്പൊടിയും, ചേർത്ത് ഒന്ന് കൈകൊണ്ട് തിരുമിയെടുത്തത് ഇതിലേക്ക് ചേർത്തു കൊടുക്കാം. അതിനുശേഷം ചിക്കൻ ഇതിന്റെ ഒപ്പം തന്നെ മസാലകളിലേക്ക് ചേർത്തുകൊടുത്തു നന്നായിട്ട് ഇതിനെ ഒന്ന് മിക്സ് ചെയ്തു യോജിപ്പിക്കുക, ഈ സമയം കുറച്ച് ഉപ്പും, ആവശ്യത്തിന് കുരുമുളക് പൊടിയും കൂടി ചേർത്തു കൊടുക്കാം.

ഇത്രയുമായി കഴിഞ്ഞാൽ ഇതിലേക്ക് അരച്ചു വെച്ചിട്ടുള്ള തക്കാളി ചേർത്ത് നന്നായി വീണ്ടും ഇളക്കി യോജിപ്പിച്ചു കൊണ്ടേയിരിക്കുക, കുറച്ചു സമയം കഴിയുമ്പോൾ ചിക്കനും മസാലയും എല്ലാം നന്നായിട്ട് എന്ത് പാകത്തിന് ആയിട്ടുണ്ടാവും അവസാനമായിട്ട് അതിലേക്ക് കറിവേപ്പിലയും കുറച്ച് കുരുമുളകുപൊടിയും വീണ്ടും ചേർത്തുകൊടുത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക.. ഇതിൽ വേറെ വെള്ളം ഒന്നും ഒഴിക്കേണ്ട ആവശ്യമില്ല വളരെ നന്നായിട്ട് മിക്സ് ചെയ്തെടുക്കുക, കുറച്ച് സമയം കഴിയുമ്പോൾ ചിക്കനൊക്കെ വെന്ത് എല്ലാ മസാലകളും ഉള്ളിയൊക്കെ ഒരു പ്രത്യേക സ്വാദിൽ ആയിട്ടുണ്ട് പക്ഷേ ഗംഭീര രുചിയാണ് ഈ ഒരു വിഭവത്തിന്..

ചോറിന്റെ കൂടെയോ ചപ്പാത്തിയുടെ കൂടെയോ ഒക്കെ കഴിക്കാൻ വളരെ നല്ലതാണ് ഈ ഒരു വിഭവം ഏതൊരു പലഹാരത്തിന്റെ കൂടെയും നല്ല സ്വാദ് ആയിരിക്കും. അപ്പത്തിന്റെ കൂടെയൊക്കെ ഇതൊരു ബെസ്റ്റ് കോമ്പിനേഷൻ ആയിരിക്കും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. Video credits : sruthis kitchen