1235 സ്ക്വയർ ഫീറ്റിൽ 6 സെന്റ് പ്ലോട്ടിൽ അതിമനോഹരമായ വീട് കണ്ട് നോക്കാം.!! | Kerala Beautiful Budget Friendly Home malayalam.
Kerala Beautiful Budget Friendly Home malayalam.: മലപ്പുറം പെരിന്തൽമണ്ണയിലുള്ള മിസ്റ്റർ മൻസൂറിന്റെ വീടാണ് വിശദമായി ഇവിടെ നോക്കാൻ പോകുന്നത്. 1235 ചതുരശ്ര അടിയിൽ 6 സെന്റ് പ്ലോട്ടിലാണ് വീട് സ്ഥിതി ചെയ്യുന്നത്. വീടിന്റെ മുഴുവൻ പണിക്കായി ഏകദേശം 19 ലക്ഷം രൂപയാണ് ചിലവ് വന്നത്. സിറ്റ്ഔട്ട്, ലിവിങ് കം ഡൈനിങ് ഹാൾ, രണ്ട് കിടപ്പ് മുറി അതിനോടപ്പം തന്നെ ബാത്രൂം, അടുക്കള അടങ്ങിയ അതിമനോഹരമായ വീടാണ് മൻസൂറിന്റെ.
പല നിറങ്ങളുടെ സംയോജനം വീടിന്റെ വ്യത്യസ്തമായ രീതിയിലാക്കി എടുക്കാൻ കഴിഞ്ഞു. വീടിന്റെ മേൽഭാഗത്ത് ടെറസാണ് കൊടുത്തിരിക്കുന്നത്. ആരെയും ആകർഷിക്കുന്ന ലളിതമായ ഒരു എലിവേഷനാണ് വീടിനു നൽകിരിക്കുന്നത്. സിറ്റ്ഔട്ടിലേക്ക് കടക്കുമ്പോൾ വലിയ ഗ്ലാസ്സുള്ള ജനാലുകൾ കാണാൻ കഴിയും. വീടിന്റെ ഇന്റീരിയറാണ് അടുത്തതായി എടുത്ത് പറയേണ്ടത്. ലളിതവും മിതവുമായ ഇന്റീരിയർ വർക്ക്‌സ് വീടിന്റെ ഉൾഭാഗങ്ങളിൽ മനോഹരമാക്കാൻ ശ്രെമിച്ചിട്ടുണ്ട്.
ഒരു വീടിന്റെ ഗ്രൗണ്ട് ഫ്ലോറിൽ എന്തൊക്കെ വേണോ അതൊക്കെ അടങ്ങിയ അതിമനോഹരമായ രീതിയിലാണ് ഗ്രൗണ്ട് ഫ്ലോർ ക്രെമികരിച്ചിരിക്കുന്നത്. കൂടാതെ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ കഴിയുന്ന രീതിയിലാണ് പാർക്കിങ് ഏരിയ ഒരുക്കിരിക്കുന്നത്. ഒരുപാട് ഇടമാണ് സിറ്റ്ഔട്ടിൽ തന്നെ കാണാൻ കഴിയുന്നത്. ഒരുപാട് പേരെ വരവേൽക്കാൻ കഴിയുന്ന രീതിയിലാണ് ലിവിങ് കം ഡൈനിങ് ഹാൾ ഡിസൈൻ ചെയ്തിരിക്കുന്നത്.
കിടപ്പ് മുറികളിലെ കളർ തീമുകളാണ് ഏറ്റവും വലിയ ആകർഷണം. കൂടാതെ ഒരുപാട് സ്റ്റോറേജ് സൗകര്യങ്ങളും മുറികളിൽ ഉൾപ്പെടുത്തിട്ടുണ്ട്. വീടിന്റെ നിർമാണ ആകെ തുക 18 ലക്ഷം രൂപയാണ്. എന്നാൽ മുഴുവൻ ചിലവ് കൂടിയായപ്പോൾ ഏകദേശം 19 ലക്ഷം. രൂപയോളം വന്നെന്ന് പറയാം. വീടിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ നൽകിരിക്കുന്ന വീഡിയോ കണ്ട് നോക്കുക.Video Credit : Home Pictures