ഈ ചെടിയുടെ പേര് അറിയാമോ.? ഇതിന്റെ ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ അറിഞ്ഞാൽ.!! | Karinochi Medicinal Plant Benefits

Karinochi Medicinal Plant Benefits Malayalam : കരിനെച്ചി എന്ന് കേട്ടിട്ടുണ്ടോ. പേര് പോലെ തന്നെ ആള് ഒരു പൊളപ്പൻ സാധനം തന്നെ ആണ്. ഒന്നിൽ കൂടുതൽ വെറൈറ്റി ഉണ്ട് കരിനെച്ചിയിൽ. ഇലയുടെ അടി വശം വയലറ്റ് നിറം ഉള്ളവൻ കരിനെച്ചിയും വയലറ്റ് നിറം ഇല്ലാത്തവൻ വെള്ളാനച്ചിയുമാണ്. ഇതിന്റെ തൊലിയും പൂവും ഇലയും വേരുമെല്ലാം ഔഷധ മൂല്യമുള്ളതാണ്. ഇനി ഇവയുടെ ഔഷധ ഗുണവും ഉപയോഗ രീതിയെകുറിച്ചും പരിചയപ്പെടുത്താം.

മൂത്രക്കല്ലിന് തിപ്പലിയും കരിനെച്ചി വേരും അരച്ച് കരിക്കിൻ വെള്ളത്തിൽ ദിവസം രണ്ട് നേരം കഴിച്ചാൽ മതി. നട്ടെല്ല് സംബന്ധമായ അസുഖങ്ങൾക്ക് കരിനെച്ചിയുടെ ഇലയുടെ നീരെടുത്ത് ആവണക്കെണ്ണ ചേർത്ത് വയറിളക്കാം. വയറു സംബന്ധമായ രോഗങ്ങൾക്ക് ഇല വെള്ളത്തിൽ തിളപ്പിച്ച പാനീയം ദിവസം 3 തവണ കഴിച്ചാൽ മതി. ശരീരത്തിലെ ജോയിന്റ്റുകളിൽ ഉണ്ടാവുന്ന നീർക്കെട്ടിന് കരിനെച്ചിയുടെ ഇല അരച്ചിട്ടാൽ മതി. ശരീര വേദന മാറാൻ ഇലയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ മതി.

ഇതിന്റെ ഇല കഷായം വെച്ച് ആവണക്കെണ്ണ ചേർത്ത് കുടിച്ചാൽ നടു വേദനക്കും നീരിനും ആശ്വാസമേകും. കർഷകർ ഇതിന്റെ ഇല തിളപ്പിച്ചുണ്ടാക്കുന്ന പാനീയം കീടനാശിനി ആയി ഉപയോഗിക്കാറുണ്ട്. അപ്പോൾ കരിനെച്ചി അസ്സൽ ഒരു കീടനാശിനി കൂടെയാണ്. ഇതിന്റെ ഇല പുകക്കുന്നത് ഈച്ച കൊതുക് എന്നിവയുടെ ശല്യം ഇല്ലാതാകും. അപസ്മാര രോഗികൾക്ക് ബോധക്ഷയമുണ്ടായാൽ കരിനെച്ചിയുടെ ഇലയിൽ നിന്ന് ലഭിക്കുന്ന നീര് ഉപയോഗിച്ചാൽ ഉണരുന്നതാണ്.

ഇതിന്റെ ഇല ചൂടാക്കി ഉളുക്കിയ ഭാഗത്തു വെച്ചാൽ ഉളുക്കിയ വേദന വളരെ കുറഞ്ഞു കിട്ടും. ഇതിന്റെ ഇല അരച്ച് നെറ്റിയിൽ പുരട്ടിയാൽ തലവേദനക്ക് ആശ്വാസം നൽകും. ശരീരത്തിൽ ഉണ്ടാകുന്ന ചൊറി, മുറിവ് എന്നിവ ഇത് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് കഴുകിയാൽ മുറിവ് എളുപ്പം ഉണങ്ങുന്നതാണ്. കരിനെച്ചിയുടെ കൂടുതൽ ഔഷധ ഗുണങ്ങൾ അറിയുവാൻ ആയി വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കൂ.. Video Credit : Easy Tips 4 U

Comments are closed.