കാന്താരി മുളക് കാട് പോലെ വളരാൻ ഒരു സവാള മതി.. കാന്താരി മുളക് വളർത്തിയെടുക്കാൻ ഇതിലും എളുപ്പവഴി വേറെയില്ല.!! Kanthari Mulaku Krishi Malayalam
Kanthari mulaku krishi Malayalam : മുളകുകളിൽ രുചികളുടെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് കാന്താരി മുളക്. തൈരിനോടൊപ്പവും കറികളിലും എല്ലാം രുചി കൂട്ടാൻ കാന്താരി മുളക് ഉപയോഗിക്കാറുണ്ട് എങ്കിലും അവ പല വീടുകളിലും ഇപ്പോൾ അധികം കാണാറില്ല. കൂടുതൽ പേരും കടയിൽ നിന്നും ഉയർന്ന വില കൊടുത്താണ് വാങ്ങുന്നത്. എന്നാൽ വളരെ എളുപ്പത്തിൽ ഒരു കാന്താരി മുളകിന്റെ ചെടി എങ്ങനെ വീട്ടിൽ
വളർത്തിയെടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തൈ പിടിപ്പിച്ചെടുക്കുന്നതിനായി വിത്ത് പാകി നൽകുകയാണ് വേണ്ടത്. അതിനായി രണ്ടോ മൂന്നോ,പഴുത്ത കാന്താരി മുളക് അല്പം വെള്ളത്തിൽ നല്ലതുപോലെ ഞെരടി എടുക്കുക. വിത്തെല്ലാം വെള്ളത്തിൽ വീണ ശേഷം ചണ്ടിയെടുത്ത് കളയാവുന്നതാണ്. അതിനുശേഷം ചെടി നടേണ്ട ഗ്രോബാഗ് അല്ലെങ്കിൽ ചട്ടിയിൽ മണ്ണും അതോടൊപ്പം ഏതെങ്കിലും ഒരു വളവും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. വളത്തിനായി ചകിരിച്ചോറ് അല്ലെങ്കിൽ ചാണകപ്പൊടി എല്ലാം മണ്ണിൽ

ചേർത്ത് കൊടുക്കാവുന്നതാണ്. നേരത്തെ കലക്കി വെച്ച വിത്തിന്റെ വെള്ളം ഈ ഒരു മണ്ണിലേക്ക് ഒഴിച്ചു കൊടുക്കുക. അതിനു മുകളിലേക്ക് ഒരു ലയർ കൂടി മണ്ണിട്ട് രണ്ടോ മൂന്നോ ദിവസം തൊടാതെ വയ്ക്കണം. ഇങ്ങനെ ചെയ്യുമ്പോൾ തന്നെ ചെടി ചെറുതായി വളർന്നു വരുന്നത് കാണാം. ചെടി കുറച്ചു കൂടി പുഷ്ടിച്ച് വരാനായി പച്ചക്കറികളുടെ തോല് വെള്ളത്തിൽ അല്ലെങ്കിൽ കഞ്ഞി വെള്ളത്തിൽ കലക്കി ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഒഴിച്ചു കൊടുക്കുന്നത് നല്ലതാണ്. അതിനുശേഷം ചെടി അത്യാവശ്യവും വളർന്നു കഴിഞ്ഞാൽ
മാറ്റി നടാവുന്നതാണ്. ചെടി മാറ്റി നട്ടു കഴിഞ്ഞ് അതിൽ പൂക്കളും കായ്കളും ഉണ്ടായി തുടങ്ങുമ്പോൾ കൂടുതൽ വളപ്രയോഗം ആവശ്യമായി വരാറുണ്ട്. അതിനായി പുളിപ്പിച്ച കഞ്ഞിവെള്ളം സവാളയുടെ തോൽ, പഴത്തോൽ എന്നിവ അരച്ച് പേസ്റ്റ് രൂപത്തിൽ ആക്കി ഉപയോഗിക്കാവുന്നതാണ്. അര ലിറ്റർ കഞ്ഞിവെള്ളത്തിൽ സവാളയും പഴത്തൊലിയും അരച്ച് ബാക്കി വെള്ളം കൂടി മിക്സ് ചെയ്തു കൊടുക്കുകയാണ് വേണ്ടത്. മറ്റ് ചെടികളിലും ഈയൊരു രീതി പരീക്ഷിക്കാവുന്നതാണ്. സാധാരണ മുളകും ഈയൊരു രീതിയിൽ തന്നെ വളർത്തിയെടുക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit ; Devus Creations