Jackfruit snack recipe. . സാധാരണ ചക്കക്കാലമായി കഴിഞ്ഞാൽ ഒത്തിരി വിഭവങ്ങൾ നമ്മുടെ വീടുകളിൽ തയ്യാറാക്കാറുണ്ട് പച്ച ചക്ക മുതൽ പഴുത്ത ചക്ക വരെ ഒരുപാട് അധികം വിഭവങ്ങൾ നമുക്ക് അറിയാവുന്നതാണ് എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായിട്ട് ഒരു നാലുമണി പലഹാരം നല്ല കഴിക്കാൻ പറ്റുന്ന ഒരു പലഹാരമായിട്ടാണ് ഇന്നത്തെ വിഭവം തയ്യാറാക്കിയിട്ടുള്ളത്.

ഏറ്റവും വലിയ പ്രത്യേകത ചക്കയുടെ പൂർണ്ണമായിട്ടുള്ള ഒരു ടേസ്റ്റ് നമുക്ക് വിഭവത്തിൽ കിട്ടുന്നു അത് എടുക്കുന്ന എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും അതുമാത്രമല്ല ചക്ക ശരീരത്തിന് വളരെ നല്ലതാണ് പ്രമേഹ രോഗികൾക്കും അതുപോലെ മറ്റു അസുഖങ്ങൾ ഉള്ളവർക്കും ചക്ക വളരെ നല്ലതാണ് എല്ലാ ദിവസവും ചക്ക കഴിച്ചാലും വളരെ നല്ലതാണ്.
അങ്ങനെയുള്ള ചക്ക വെച്ചിട്ട് ഇന്നത്തെ തയ്യാറാക്കുന്നതിനായിട്ട് നല്ല പഴുത്ത ചക്ക ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക നന്നായിട്ട് വെള്ളം ഇല്ലാതെ അരച്ചെടുക്കുക അരച്ചതിനുശേഷം റവ ചേർത്ത് കൊടുക്കുക ഒപ്പം തന്നെ സവാള ചെറുതായി അരിഞ്ഞത് ജീരകവും ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി കുഴച്ചെടുത്ത് അതിനെ ഒന്ന് പരത്തി കൊടുത്തു അതിന് ത്രികോണ ഷേപ്പിൽ കട്ട് ചെയ്ത് എടുത്തതിനുശേഷം തിളച്ച എണ്ണയിൽ ഇട്ട് നന്നായിട്ട് വറുത്തു കോരിയെടുക്കുക.
നല്ല മൊരു മൊരാ കഴിക്കാൻ പറ്റുന്ന നല്ലൊരു പലഹാരമാണിത് ചായയുടെ കൂടെ കഴിക്കാൻ പറ്റുന്ന നല്ലൊരു പലഹാരമാണ്. പലഹാരം തയ്യാറാക്കാൻ ആയിട്ട് 5 മിനിറ്റ് മാത്രം മതി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോകൾ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Recipes with Revathy.
Comments are closed.