ചക്ക വറുത്തത് ഈ രീതിയിൽ തയ്യാറാക്കി നോക്കൂ.. ചക്ക വറുത്തത് ക്രിസ്പി ആയിരിക്കാൻ ഇങ്ങനെ ചെയ്‌താൽ മതി.!! Jackfruit Chips Recipe Malayalam

Jackfruit Chips Recipe Malayalam : ചക്ക ധാരാളമായി കിട്ടിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണല്ലോ ഇത്. ഈ ഒരു കാലഘട്ടത്തിൽ ചക്കയുള്ള ഒട്ടുമിക്ക വീടുകളിലും പല തരത്തിലുള്ള ചക്ക വിഭവങ്ങൾ തയ്യാറാക്കറ്റ്. അത്തരത്തിൽ എല്ലാവര്ക്കും ഇഷ്ടമായ ഒരു വിഭവമാണ് ചക്ക വറുത്തത്. തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്.

Ingredients for Crispy Chakka ChipsJackfruit. 5 cupsTurmeric powder. 1 tspSalt. 1 tbspCoconut oil,Water as needed…

നല്ല ക്രിസ്പി ചക്ക വറുത്തത് ഉണ്ടെങ്കിൽ പിന്നെ ചായക്ക് വേറെ പലഹാരം ഒന്നും തന്നെ വേണ്ട അല്ലെ. ഇത് തയ്യാറാക്കുന്നതിനായി ആദ്യം തന്നെ വൃത്തിയാക്കി നീളത്തിൽ ചെറുതായി അരിഞ്ഞെടുക്കുക. ഒരു പാത്രത്തിൽ അരഗ്ലാസ്സ് വെള്ളം എടുത്ത ശേഷം അതിലേക്ക് കുറച്ചു ഉപ്പിട്ട് നല്ലതു പോലെ ലയിപ്പിച്ചെടുക്കുക. ഒരു പാത്രം അടുപ്പത്തു വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് നല്ലതുപോലെചൂടാക്കുക.എണ്ണ ചൂടായി വരുമ്പോൾ ഇതിലെക്ക് ചക്ക ഇട്ടു കൊടുത്ത് വറുത്തെടുക്കാം. എണ്ണ തിളക്കേണ്ട ആവശ്യമില്ല നല്ലതുപോലെ ചൂടകുമ്പോൾ ചക്ക ഇടാവുന്നതാണ്. ചക്ക മഞ്ഞൾ കളറ് കുറവായി തോന്നുകയാണെങ്കിൽ അല്പം മഞ്ഞൾപൊടി ഇട്ടു കൊടുക്കാവുന്നതാണ്. നല്ല കനം കുറഞ്ഞ ചക്ക ചുളയാണ് വറുക്കുന്നതിന് ഏറ്റവും അനുയോജ്യം. ഏകദേശം ആയി വരുമ്പോൾ ഉപ്പു ലായിനി ഒഴിക്കാവുന്നതാണ്. ഇനി കോരിയെടുക്കാം. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. Video Credit : COOK with SOPHY