റവ ഉണ്ടോ.? എങ്കിൽ ഇതു പോലെ അപ്പം ഒന്ന് ഉണ്ടാക്കി നോക്കൂ; നിമിഷ നേരം കൊണ്ട് സൂപ്പർ അപ്പം.!! | Instant Rava Appam

നിരവധി പോഷകഗുണങ്ങൾ ഉള്ള ഒരു ആഹാര പദാർഥമാണ് റവ. എന്നാൽ പലപ്പോഴും റവ കൊണ്ടുള്ള ഉപ്പുമാവ് പലർക്കും ഇഷ്ടം ആകണമെന്നില്ല. പ്രധാനമായും പുട്ട് ഉപ്പുമാവ് എന്നിവ ഉണ്ടാക്കാൻ ആണ് ഉപയോഗിക്കുന്നത്. എങ്കിൽ ഇവ ഇഷ്ടമല്ലാത്ത ധാരാളം ആളു കൾ ഉണ്ടാകും പ്രത്യേകിച്ച് കുട്ടികൾ. അങ്ങനെയുള്ളവർക്ക്‌ വളരെ എളുപ്പത്തിൽ റവ

കൊണ്ട് എങ്ങനെ അപ്പം ഉണ്ടാക്കി എടുക്കാം എന്നാണ് ഇന്ന് നോക്കുന്നത്. ഇൻസ്റ്റൻഡ് ആയി വളരെ പെട്ടെന്ന് തന്നെ വീട്ടിൽ റവ അപ്പം ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന താണ്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് ഒരു കപ്പ് റവ എടുക്കുകയാണ്. വറുത്തത് അല്ലാത്തതോ ആയ റവ അപ്പം ഉണ്ടാക്കാനായി എടുക്കാം. ഇതി ലേക്ക് അര കപ്പ് ഗോത മ്പുപൊടി യോ മൈദ എടുക്കാവുന്നതാണ്. അപ്പം ഉണ്ടാക്കുന്നതിന് തൊട്ടുമുമ്പ് മാത്രം

മാവ് നമുക്ക് എടുത്ത് വെച്ചാൽ മതിയാകും.മിക്സിയുടെ അരയ്ക്കുന്ന ജാറിലേക്ക് എടുത്തു വെച്ചിരിക്കുന്ന റവയും ഗോതമ്പുപൊടിയും ഉണ്ടാവുന്നതാണ്. ഇതിലേക്ക് അര ടീസ്പൂൺ പഞ്ചസാര ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തു കൊടുക്കാം. അതിനുശേഷം അധികം തണുപ്പും അധികം ചൂടും ആകാത്ത ഇളം ചൂടുവെള്ളം ഇതിലേക്ക് ഒഴിച്ചു കൊടുക്കാം. ഒരു 10 മിനിറ്റ് റവ കുതിരാൻ ആയി വെച്ചതിനുശേഷം

മിക്സിയിലിട്ട് നന്നായി ഇത് അരച്ചെടുക്കുന്ന താണ്. അതിനുശേഷം ഒരു പാത്രത്തിലേക്ക് മാറ്റി ഈസ്റ്റ് സോഡാപ്പൊടിയും ചേർത്ത് കൊടുക്കാവുന്നതാണ്. രണ്ടും അപ്പം ഉണ്ടാക്കു ന്നതിന് തൊട്ടു മുൻപ് മാത്രം ചേർത്തു കൊടുക്കുന്നതാണ് ഉചിതം. ഇനി മീഡിയം ഫ്‌ളൈമിൽ ഇട്ട് ചൂടിലേക്ക് ഒരു തവ വെച്ചശേഷം അപ്പത്തിന് പാകത്തിൽ മാവ് കോരിയൊഴിച്ച് ചുട്ട എടുക്കാവുന്നതാണ്. Instant Rava Appam.. Video Credits : Veena’s Curryworld.

Leave A Reply

Your email address will not be published.