ഒരു കിടിലം ടേസ്ററിൽ പൂരി മസാല പൂരി മസാല. Indian poori masala recipe

Indian poori masala recipe. ഒരു കിടിലം ടേസ്ററിൽ പൂരി മസാല പൂരി മസാല നമ്മുടെ വീടുകളിൽ ഉണ്ടാക്കുന്ന ഒന്നാണ്. ഇത് ഒരുവട്ടം കഴിച്ചാൽ വീണ്ടും വീണ്ടും ഉണ്ടാക്കും. പലരും പല രീതിയിൽ ആവും ഉരുളക്കിഴങ്ങ് മസാല ഉണ്ടാക്കുന്നത്. വളരെ എളുപ്പത്തിൽ വീടുകളിൽ തന്നെ ഉണ്ടാക്കാവുന്ന ഒരു വിഭവം ആണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഇഷ്ടമാവും.

നല്ല ക്രിസ്പ്പി പൂരിയാണ് മസാലയോടപ്പം കഴിക്കുന്നത്. പൂരി മസാല എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.Ingredients:ഉരുളക്കിഴങ്ങ് – 2 എണ്ണംകടുക് – അര ടീ സ്പൂൺ ഉഴുന്ന് – അര ടീ സ്പൂൺ ഉണക്ക മുളക് – 2 എണ്ണംവെളുത്തുള്ളി – 5 അല്ലിസവാള – 1 എണ്ണം മഞ്ഞൾപ്പൊടി – കാൽ ടീ സ്പൂൺ പച്ചമുളക് – 2 എണ്ണം തയ്യാറാക്കുന്ന വിധം:ആദ്യം ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് കഷ്ണങ്ങളാക്കുക.

ഇനി ഇത് വേവിച്ച് എടുക്കാം. ഇതിനായി കുക്കറിൽ കുറച്ച് വെള്ളം ഒഴിച്ച് കൊടുക്കുക. ഒരുപാട് വെന്ത് പോവരുത്. ഒരു പാൻ ചൂടാക്കുക. ഇതിലേക്ക് ഓയിൽ ഒഴിച്ച് കൊടുക്കുക. കടുക് ഇട്ട് കൊടുക്കുക. ഉഴുന്ന് ഇടുക. ഉണക്കമുളക് ചെറുതായി അരിഞ്ഞത് വെളുത്തുള്ളി, പച്ചമുളക് കീറിയത് ഇവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഇത് വഴറ്റി എടുക്കുക.

ചെറുതായി അരിഞ്ഞ സവാള ചേർക്കുക. ഇതിലേക്ക് മഞ്ഞൾപൊടി ചേർക്കുക. മഞ്ഞൾപൊടി കരിഞ്ഞ് പോവാതെ ശ്രദ്ധിക്കുക. ഇത് വഴറ്റുക. ഉരുളകിഴങ്ങും അത് വേവിച്ച വെള്ളവും ചേർക്കുക. നന്നായി ഉടച്ച് കൊടുക്കുക. വെളളം ഒഴിക്കുക. നന്നായി മിക്സ് ചെയ്യുക. ഇനി വെള്ളം വറ്റിച്ച് എടുക്കുക. ഇനി മല്ലിയില കൂടെ ചേർത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ടേസ്റ്റിയായ പൂരി മസാല റെഡി. Video credits :

Leave A Reply

Your email address will not be published.