ഏത് ബ്ലോക്കായ കിച്ചൻ സിങ്കും ബാത്റൂമും നിഷ്പ്രയാസം ബ്ലോക്ക് മാറ്റാൻ ഇതാ ഒരു എളുപ്പവഴി.!! | How To Open Blocked Kitchen Sink

How To Open Blocked Kitchen Sink Malayalam : എല്ലാ വീട്ടമ്മമാരും നേരിടുന്ന രണ്ട് പ്രശ്നങ്ങളാണ് കിച്ചൻ സിങ്ക് ബ്ലോക്കും അതുപോലെതന്നെ ബാത്റൂമിലെ ബ്ലോക്കും. ഈ രണ്ടു ബ്ലോക്കും മാറ്റുന്നതിനുള്ള രണ്ടു വഴികൾ നമുക്ക് നോക്കാം. എത്ര വലിയ ബ്ലോക്ക് ആണെങ്കിലും അധികം പൈസ ചെലവില്ലാതെ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് വച്ചും അതുപോലെ ഡ്രൈനെർ ഉം വച്ചു ക്ലീൻ ചെയ്തിരിക്കുന്ന രീതിയിൽ നമുക്ക് നോക്കാം.

കിച്ചൻ സിങ്കിൽ എന്തെങ്കിലും വേസ്റ്റ് തടഞ്ഞു കിടക്കുന്നുണ്ടെങ്കിൽ കയ്യിൽ ഒരു ഗ്ലൗസ് ഇട്ട വേസ്റ്റ് മാത്രം എടുത്തു കളയുക. എന്നിട്ട് ഒരു ഗ്ലാസ് എടുത്ത് മധ്യഭാഗത്ത് അമർത്തുക യാണെങ്കിൽ അവിടെ ഒരു പ്രഷർ രൂപപ്പെട്ട് വെള്ളം മുഴുവൻ പോകുന്നതായി കാണാം. അധികം ബ്ലോക്ക് ഉള്ള സിംഗ് ആണെങ്കിൽ 4 ടേബിൾസ്പൂൺ സോഡാപ്പൊടിയും വിനാഗിരിയും ഒഴിച്ച് കുറച്ച് സമയം വയ്ക്കുക.

ശേഷം വെള്ളം നന്നായി തിളപ്പിച്ച് ഇതിനകത്തേക്ക് ഒഴിച്ചു കൊടുക്കുക. അതോടൊപ്പം തന്നെ പൈപ്പ് തുറന്ന് പച്ച വെള്ളം കൂടി ഒഴിച്ചു കൊടുക്കുക. ഇങ്ങനെ ചെയ്താൽ ബ്ലോക്ക് മാറുന്നതായി കാണാം. അടുത്ത തായി ഉള്ള ഒരു വഴി എന്ന് പറയുന്നത് സിങ്ക് ലേക്ക് കുറച്ചു ബേക്കിംഗ് സോഡാ ഇട്ടു കൊടുത്തതിനു ശേഷം വിം ലിക്വിഡ് ചുറ്റും ഒഴിച്ചു കൊടുക്കുക. എന്നിട്ട് നന്നായിട്ട് ഉരച്ചു കഴുകുകയാണെങ്കിൽസിംഗിന് നല്ലൊരു തിളക്കം കിട്ടുന്നതായി കാണാം. ഇടക്കിടയ്ക്ക് ഈ രീതി നമ്മൾ ചെയ്യുകയാ ണെങ്കിൽ ഒരിക്കലും ബ്ലോക്ക് ഉണ്ടാകാനുള്ള സാധ്യതയും കാണില്ല സിങ്കിലെ പറ്റി പിടിക്കാൻ സാധ്യതയുള്ള എണ്ണ മെഴുക്കു കൾ ഒക്കെ പോവുകയും ചെയ്യും. സിങ്ക് ഇതുപോലെ ക്ലീൻ ചെയ്യാനുള്ള കൂടുതൽ രീതികൾ വീഡിയോ കണ്ടു മനസ്സിലാക്കാം. Video Credits : Ansi’s Vlog