ഇങ്ങിനെ ചെയ്താൽ ഉഴുന്നുമുറക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം!.. How to make home made murukku recipe malayalam.
How to make home made murukku recipe malayalam.!!!ഇങ്ങിനെ ചെയ്താൽ ഉഴുന്നുമുറക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം! മിക്ക വീടുകളിലും കുട്ടികൾക്കും പ്രായമായവർക്കും ഒരേ രീതിയിൽ കഴിക്കാൻ ഇഷ്ടമുള്ള ഒരു സ്നാക്ക് ആയിരിക്കും ഉഴുന്നുമുറുക്ക്. അത് ഉണ്ടാക്കിയെടുക്കാൻ വളരെ ബുദ്ധിമുട്ടാണ് എന്ന് കരുതി പലരും ബേക്കറികളിൽ നിന്നും വാങ്ങുന്ന ശീലമായിരിക്കും ഉണ്ടാവുക. എന്നാൽ വളരെ എളുപ്പത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ നല്ല സ്വാദോടു കൂടിയ ഉഴുന്നു മുറുക്ക് എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം.
ഈയൊരു മുറുക്ക് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് ഉഴുന്ന് കഴുകി കുക്കറിലേക്ക് ഇട്ടു കൊടുക്കണം. അതിലേക്ക് ഒരു കപ്പ് വെള്ളം കൂടി ചേർത്ത് 4 വിസിൽ വരുന്നത് വരെ വെയിറ്റ് ചെയ്ത് ഓഫ് ചെയ്തു വയ്ക്കാം. ഉഴുന്നിന്റെ ചൂടെല്ലാം പോയി കഴിയുമ്പോൾ അത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക.

ശേഷം ഇത് ഒരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് ഒരു കപ്പ് അളവിൽ തരിയില്ലാത്ത അരിപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, ഉപ്പ്, കാൽ ടീസ്പൂൺ അയമോദകം, കറുത്ത എള്ള്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൈ ഉപയോഗിച്ച് നല്ലതുപോലെ കുഴച്ച് സെറ്റ് ആക്കി വയ്ക്കുക. ആവശ്യമെങ്കിൽ മാത്രം രണ്ട് ടീസ്പൂൺ വെള്ളം മാവിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. അതിനുശേഷം മുറുക്ക് വറുത്തെടുക്കുന്നതിന് ആവശ്യമായ എണ്ണ ഒരു ചീനച്ചട്ടിയിൽ ഒഴിച്ച് കൊടുക്കുക.
എണ്ണ ചൂടായി വരുമ്പോൾ മുറുക്കിന്റെ അച്ചെടുത്ത് അടിഭാഗത്ത് അല്പം എണ്ണ തടവി കൊടുക്കാം. അതുപോലെ മാവ് പ്രസ്സ് ചെയ്യുന്നതിലും അല്പം എണ്ണ തടവി കൊടുക്കാവുന്നതാണ്. ശേഷം ഉണ്ടാക്കി വെച്ച മാവ് അതിനകത്തേക്ക് ഇട്ട് ചൂടായ എണ്ണയിലേക്ക് പ്രസ് ചെയ്ത് ഇടാവുന്നതാണ്. മുറുക്കിന്റെ ഒരു ഭാഗം നന്നായി ആയിക്കഴിഞ്ഞാൽ മറിച്ചിട്ട് കൊടുക്കാവുന്നതാണ്. ഓരോരുത്തർക്കും ആവശ്യനുസരണം അതിന്റെ വലിപ്പത്തിൽ മാറ്റങ്ങൾ വരുത്താവുന്നതാണ്. ഇപ്പോൾ നല്ല ടേസ്റ്റിയായ ഉഴുന്നുമുറുക്ക് തയ്യാറായിക്കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.