അരിയിലെ പ്രാണികൾക്ക് വിട! ഇങ്ങനെ ചെയ്താൽ ഒരു വർഷം ഇരുന്നാലും അരിയിൽ പ്രാണി കയറില്ല.!! | How to get rid of rice bugs
How to get rid of rice bugs malayalam : നമ്മുടെ എല്ലാവരുടെയും വീട്ടിൽ പയർ, അരി ഇങ്ങനെയുള്ള വസ്തുക്കൾ സൂക്ഷിക്കുമ്പോൾ മിക്കപ്പോഴും പ്രാണികളുടെ ശല്യം ഉണ്ടാവാറുണ്ട്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ നമ്മൾ ഒരു വർഷം കഴിഞ്ഞിട്ട് അത് എടുത്തു നോക്കിയാൽ പോലും ഒരു പ്രാണി പോലും ഉണ്ടാവില്ല. യൂട്യൂബിൽ ഒക്കെ സെർച്ച് ചെയ്തു നോക്കുമ്പോൾ കിട്ടുന്ന മിക്ക ടിപ്പ് കൊണ്ട് നമുക്ക് വലിയ കാര്യമൊന്നും ഉണ്ടാകില്ല.
പക്ഷെ ഈ ഒരു ടിപ്പ് ചെയ്യുന്നത് വളരെ യൂസ്ഫുൾ ആയിട്ട് തോന്നിയേക്കാം. ആദ്യം പറയുന്നത് പാറ്റ, ചെള്ള്, ഈച്ച പോലെയുള്ളവ വരാതിരിക്കാനുള്ള ടിപ്പാണ്. ഇനി പ്രാണികൾ ഒക്കെ വന്നതിനെ എങ്ങനെ ഓടിക്കാം എന്നുള്ളത് താഴെ കാണുന്ന വീഡിയോയുടെ അവസാനം കാണിച്ചു തരുന്നുണ്ട്. നമുക്ക് വേണ്ട ധാന്യം സൂക്ഷിച്ചു വെക്കാൻ വേണ്ടിയിട്ട് ചെറിയൊരു പാത്രത്തിൽ അത് എടുക്കാം.

അരിയാണെങ്കിലും പയർ ആണെങ്കിലും എന്താണെങ്കിലും സൂക്ഷിക്കുന്ന സമയത്ത് ഡ്രൈ ആയിട്ടുള്ള കണ്ടെയ്നറിൽ സൂക്ഷിക്കുക. പ്രാണി ശല്യം ഒഴിവാക്കാൻ നമ്മൾ എടുത്തിരിക്കുന്നത് ഗ്രാമ്പുവാണ്. നേരിട്ട് നമുക്ക് ഗ്രാമ്പു അരിയിലേക്ക് സൂക്ഷിക്കാൻ പറ്റില്ല. കാരണം ഗ്രാമ്പു ചെറുതാണല്ലോ. നമ്മൾ അരിയെടുക്കുന്ന സമയത്ത് ഇത് ഓരോന്നും ആയിട്ട് നുള്ളി പെറുക്കി എടുക്കുന്നത് ഭയങ്കര ബുദ്ധിമുട്ടാണ്.
ആ ബുദ്ധിമുട്ട് ഒഴിവാക്കാൻ വേണ്ടിയിട്ട് ഇതൊരു മാല പോലെ കെട്ടിയിടാം. അങ്ങനെയാകുമ്പോൾ വളരെ ഈസി ആയിട്ട് സൂക്ഷിക്കാനും എടുത്തുമാറ്റാനും പറ്റും. കുറച്ചു ഗ്യാപ്പ് വിട്ടതിനു ശേഷം ഗ്രാമ്പു കെട്ടി എടുക്കാം. ഇനി പ്രാണിയുള്ള ധാന്യം ആണെങ്കിൽ അതിനെ എങ്ങനെ സംരക്ഷിക്കാം എന്നു കൂടി അറിയാൻ വീഡിയോ ഫുൾ ആയി കണ്ടുനോക്കു.. Video Credit : Smile with Lubina Nadeer